ശ്രീ ധന്യ ഹോംസ് മേധാവിയായ ധന്യ ബാബുവാണ് കേരളത്തിലെ നിരത്തുകളിലേക്ക് അടുത്ത റോള്‍സ് റോയിസ് ബ്ലാക്ക് ബാഡ്ജ് എത്തിച്ചിരിക്കുന്നത്.

റോൾസ് റോയിസ് വാഹനങ്ങൾ കേരളത്തിലെ നിരത്തുകളിൽ നിരവധിയുണ്ടെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആദ്യ ബ്ലാക്ക് ബാഡ്ജ് കള്ളിനൻ എത്തുന്നത്. കേരളത്തിലെ ആദ്യ ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സ്വന്തമാക്കിയത് കല്ല്യാൺ സിൽക്‌സ് മേധാവി ടി.എസ്. പട്ടാഭിരാമൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഈ അത്യാഡംബര വാഹനമെത്തി ദിവസങ്ങൾക്കിപ്പുറം രണ്ടാമത്തെ ബ്ലാക്ക് ബാഡ്ജ് കള്ളിനനും കേരളത്തിൽ എത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്താണ് കേരളത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബാഡ്ജ് കള്ളിനൻ എത്തിയിരിക്കുന്നത്. ശ്രീ ധന്യ ഹോംസ് മേധാവിയായ ധന്യ ബാബുവാണ് കേരളത്തിലെ നിരത്തുകളിലേക്ക് അടുത്ത റോൾസ് റോയിസ് ബ്ലാക്ക് ബാഡ്ജ് എത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വൈറ്റ് എക്‌സ്റ്റീരിയറും അതിനോട് ഏറ്റവും ഇണങ്ങുന്ന ആർഡന്റ് റെഡ് നിറത്തിലുള്ള ഇന്റീരിയറും ഡബിൾ കോച്ച്‌ലൈനും നൽകിയാണ് ഈ ബ്ലാക്ക് ബാഡ്ജ് കള്ളിനൻ എത്തിയിരിക്കുന്നത്.
റോൾസ് റോയിസിന്റെ മുഖമുദ്രയായ ഗ്രില്ലിൽ ഉൾപ്പെടെ പുതുമ വരുത്തിയാണ് ബ്ലാക്ക് ബാഡ്ജ് പതിപ്പ് എത്തുന്നത്. ഗ്ലോസ് ബ്ലാക്ക് ക്രോമിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ചിഹ്നം. 22 ഇഞ്ചാണ് ഇതിലെ അലോയി വീൽ. ചുവപ്പ് നിറത്തിലാണ് ബ്രേക്ക് കാലിപേഴ്സ്. സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ് സ്യൂട്ടും കള്ളിനനെ വ്യത്യസ്തമാക്കും. വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാൽ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും.
ആഡംബരം തുളുമ്പുന്ന അകത്തളമാണ് ഈ വാഹനത്തിലുള്ളത്. ഉപയോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് അകത്തളം ഒരുക്കാം. പിൻനിരയിലുള്ളവർക്കായി 12 ഇഞ്ച് ടച്ച് സ്‌ക്രീൻ മോണിറ്റർ, ബ്ലൂ-റെയ് പ്ലെയർ, ഡിജിറ്റൽ ടെലിവിഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. നൈറ്റ് വിഷൻ ഫങ്ഷൻ, പെഡസ്ട്രിയൻ ആൻഡ് വൈൽഡ് ലൈഫ് അലേർട്ട്, അലേർട്ട്‌നെസ് അലേർട്ട്, പനോരമിക് വ്യൂ ഒരുക്കുന്ന നാല് ക്യാമറ, വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്, കൊളീഷൻ-ക്രോസ് ട്രാഫിക്-ലെയ്ൻ ഡിപാർച്ചർ വാണിങ് എന്നിവ സുരക്ഷയൊരുക്കും.
6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി 12 എൻജിനാണ് കള്ളിനന്റെ എല്ലാ മോഡലിലും നൽകുന്നത്. സ്റ്റാൻഡേർഡ് കള്ളിനനെക്കാൾ 28 ബിഎച്ച്പി പവറും 50 എൻഎം ടോർക്കും ബ്ലാക്ക് ബാഡ്ജ് പതിപ്പിന് കൂടുതലാണ്. ബ്ലാക്ക് ബാഡ്ജ് എഡിഷൻ കള്ളിനൻ 592 ബി.എച്ച്.പി പവറും 900 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. കള്ളിനൻ സ്റ്റാൻഡേർഡ് പതിപ്പ് 571 ബി.എച്ച്.പി. പവറും 850 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Kerala receives its second Rolls-Royce Black Badge Cullinan, Owned by Dhanya Babu, MD of Sree Dhanya Homes, Features English White exterior and Ardent Red interior, Powered by a 6.75-litre twin-turbocharged V12 engine producing 592 bhp
Published: 23 Nov 2026, 04:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented