വെൺമണി : ജലലഭ്യത കുറഞ്ഞതോടെ വെൺമണി മാമ്പ്ര പാടശേഖരം വിണ്ടുകീറുന്നു. 100 ഏക്കർ പാടശേഖരത്തിലെ 35 ദിവസം പ്രായമായ നെൽക്കൃഷി പ്രതിസന്ധിയിലായി. ചെങ്ങന്നൂർ മേഖലയിൽ ആദ്യം വിതച്ച പാടശേഖരമാണിത്. ഇത്തവണ ചെങ്ങന്നൂരിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയതും മാമ്പ്ര പപാടശേഖരത്തിലാണ്. എന്നാൽ, വെള്ളമില്ലാത്തത് കർഷകരുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായി.
പി.ഐ.പി. കനാൽ തുറന്നുവിട്ടെങ്കിൽ മാത്രമേ വെള്ളം പാടശേഖരത്തിലെത്തൂ. മറ്റു മാർഗങ്ങളിലൂടെ ജലമെത്തിക്കാനുള്ള മാർഗങ്ങൾ അടഞ്ഞിരിക്കുകയാണ്. എല്ലാവർഷവും സെപ്റ്റംബർ അവസാനം കൃഷിയിറക്കുന്ന പാടശേഖരമാണ് മാമ്പ്ര. ഈ വർഷം മഴക്കുറവുമൂലം കൃഷിപ്പണികൾ ആഴ്ചകൾ വൈകിയിരുന്നു. പിന്നീട് തുലാമഴ പെയ്തതിനുശേഷമാണ് വിതച്ചത്. ഇപ്പോൾ വെള്ളമില്ലാതെവന്നതോടെ രണ്ടാം വളപ്രയോഗം നടത്താൻ കഴിയുന്നില്ല. നിലവിൽ പാടശേഖരം ഉണങ്ങി വിണ്ടുകീറിയിരിക്കുയാണ്. ഈ നില തുടർന്നാൽ അഞ്ചുദിവസം കഴിഞ്ഞാൽ നെൽച്ചെടികൾ പൂർണമായി നശിക്കുന്ന അവസ്ഥയിലാണ്.
പി.ഐ.പി. കനാൽ തുറന്നുവിടുക മാത്രമാണ് പരിഹാരമെന്നു കർഷകർ പറയുന്നു. വരണ്ടുണങ്ങിത്തുടങ്ങിയ പാടശേഖരം കൃഷിവകുപ്പുദ്യോഗസ്ഥർ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രശ്മികുമാരി കൃഷിമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി ജലസേചനം നടത്താനുള്ള മാർഗം കണ്ടെത്താനും അടങ്കൽ തയ്യാറാക്കാനും മന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പു ലഭിച്ചതായി അസിസ്റ്റന്റ് കൃഷി ഓഫീസർ അനിൽകുമാർ പറഞ്ഞു.
Published: 25 Nov 2026, 01:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented