ചരമം

ശകുന്തള പ്രഭു

ചേർത്തല: നഗരസഭ 29-ാം വാർഡ് ചേന്നംചേരിയിൽ പരേതനായ നരസിംഹപ്രഭുവിന്റെ ഭാര്യ ശകുന്തള പ്രഭു (86) അന്തരിച്ചു. ചേർത്തല കീഴാഞ്ഞിലി കുടുംബാംഗമാണ്. മക്കൾ: പത്മനാഭപ്രഭു, സദാനന്ദപ്രഭു (ഇരുവരും പ്രഭൂസ് ഹാർഡ്‌വെയർ, ചേർത്തല), ഉമേഷ് പ്രഭു (മുംബൈ), അജിത പ്രഭു (കൊടുങ്ങല്ലൂർ). മരുമക്കൾ: ഉഷ പ്രഭു (തോപ്പിൽ, ഏറ്റുമാനൂർ), സിന്ധുപ്രഭു ആലുങ്കൽ (എറണാകുളം) മഞ്ജു പ്രഭു വലിയവീട്ടിൽ (വരാപ്പുഴ), രാംദാസ് പ്രഭു (സ്വർഗത്തുമഠം, കൊടുങ്ങല്ലൂർ).

ലാലപ്പൻ

ചേർത്തല : വയലാർ പഞ്ചായത്ത് 14-ാം വാർഡ് കൊല്ലപ്പള്ളി പിണ്ടിനിമുറ്റത്തിൽ ലാലപ്പൻ (84) അന്തരിച്ചു മക്കൾ: വിനോദിനി, വിശ്വമ്മ, വിനോദ്കുമാർ. മരുമക്കൾ: ശശിധരൻ, ഷാജി, ബിന്ദു. സഞ്ചയനം: 23ന് 10.30ന്.

വി.ആർ.വാസുദേവൻനായർ

കൊച്ചി: വൈറ്റില ജനതാ റോഡ് വെട്ടിയിൽ കൗസ്തുഭത്തിൽ വി.ആർ.വാസുദേവൻനായർ (72) അന്തരിച്ചു. എൽ.ഡി.സി.എൽ., കൊച്ചി അഡ്വൈസറും കൊച്ചിൻ ഷിപ്പ്‌യാർഡ് മുൻ അസി. ജനറൽ മാനേജരുമാണ്‌. ഭാര്യ: എസ്.രോഹിണി കുമാരി (റിട്ട.അസി.എൻജിനീയർ, കെ.എസ്.ഇ.ബി.). മക്കൾ: സീമ വി.നായർ, സൗമ്യ വി.നായർ. മരുമക്കൾ: ശരത് വേണുഗോപാൽ, സുരേഷ് രാമചന്ദ്രൻ.

ലളിതക്കുട്ടിയമ്മ

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ്‌ വാരനാട് ശ്രീവിലാസത്തിൽ പരേതനായ കിഴക്കേടത്ത് രാധാകൃഷ്ണൻനായരുടെ ഭാര്യ ലളിതക്കുട്ടിയമ്മ (78) അന്തരിച്ചു. മക്കൾ: അനിൽകുമാർ, ശ്രീകുമാർ, ശ്രീല. മരുമക്കൾ: ശ്രീലത, വിജയകുമാരി, രാധാകൃഷ്ണൻ.

ലക്ഷ്മിക്കുട്ടിയമ്മ

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് 11-ാം വാർഡ് പുളിവീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (95) അന്തരിച്ചു. മക്കൾ: വിശാലാക്ഷിയമ്മ, വിജയകുമാരി, വിമലകുമാരി, കെ.ജി. സഹജൻ (ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ സംഘടനാ സെക്രട്ടറി), ഗീത, ജിനചന്ദ്രബാബു, ശ്രീകല. മരുമക്കൾ: അപ്പുക്കുട്ടൻ നായർ, പങ്കജാക്ഷൻനായർ, സുലോചന, രാധാകൃഷ്ണൻനായർ, ബിന്ദു, നാരായണൻകുട്ടി, പരേതനായ നരേന്ദ്രനാഥൻ നായർ.

മേരിക്കുട്ടി

കരിമുളയ്ക്കൽ: താണപറമ്പിൽ പടീറ്റതിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ മേരിക്കുട്ടി (83) അന്തരിച്ചു. കുടശനാട് കവനാൽ പ്ലാവിളയിൽ കുടുംബാംഗമാണ്.

മക്കൾ : ജോസ്, പാപ്പച്ചൻ, ഷാജു, മോനച്ചൻ, ജോയി, ജോളി, ബീന.

മരുമക്കൾ: പൊടിയമ്മ, കുഞ്ഞുകുഞ്ഞമ്മ, ലീല, ലിസി, റെനി, ബാബു. ശവസംസ്‌കാരം ശനിയാഴ്ച 10-ന് കരിമുളയ്ക്കൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.

മാധവി

തണ്ണീർമുക്കം: തണ്ണീർമുക്കം പഞ്ചായത്ത് എട്ടാംവാർഡ് മറ്റത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ മാധവി(83) അന്തരിച്ചു.

മക്കൾ : ലളിത, ഉദയൻ, അനിരുദ്ധൻ.

മരുമക്കൾ : പുരുഷോത്തമൻ, ശോഭ, ഉദയമ്മ. സഞ്ചയനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന്.

ഗൗരിക്കുട്ടിയമ്മ

ഹരിപ്പാട്: രാമപുരം വടക്ക് പൊന്നമ്മേത്ത് ഗൗരിക്കുട്ടിയമ്മ (100) അന്തരിച്ചു. മക്കൾ: പുരുഷോത്തമൻപിള്ള, രാമചന്ദ്രൻപിള്ള, വിശ്വനാഥപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: രാധാമണിയമ്മ, സരസ്വതിയമ്മ, ശ്യാമള, രാധാമണിയമ്മ. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.

സരോജിനി ‌

ആലപ്പുഴ: നോർത്ത് ആര്യാട് മണ്ണേഴത്ത്‌വെളി സരോജിനി (82) അന്തരിച്ചു. മക്കൾ: ചന്ദ്രസേനൻ (റിട്ട. അസി.എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി.), ലാലൻ (വില്ലേജ് ഓഫീസ്, കോമളപുരം), പരേതനായ വിനോദ്. മരുമക്കൾ: കുസുമകുമാരി, ആശാമോൾ (കുട്ടമംഗലം സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക്), ചന്ദ്രിക. സഞ്ചയനം തിങ്കളാഴ്ച 9.10-ന്.

വി. വാസുദേവൻ

ഹരിപ്പാട്: ചിങ്ങോലി കൃഷ്ണനിവാസിൽ വി. വാസുദേവൻ (69) അന്തരിച്ചു. ഭാര്യ: ചെല്ലമ്മ. മക്കൾ: കുമാർ, കൃഷ്ണമ്മ. മരുമക്കൾ: സുനിത, പ്രസാദ്. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.

മാധവൻ

വള്ളികുന്നം: കടുവിനാൽ തറയിൽ വടക്കതിൽ മാധവൻ(98) അന്തരിച്ചു. ഭാര്യ: പരേതയായ നാണി. മക്കൾ: രമണി, രവീന്ദ്രൻ, രമണൻ, രാജൻ, സുമ, പരേതയായ രത്‌നമ്മ. മരുമക്കൾ: ലത, ലീന, ജലജ, കൃഷ്ണൻകുട്ടി, പരേതനായ ലക്ഷ്മണൻ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.

സുജിത് നായർ

പാണാവള്ളി: പാണാവള്ളി 17-ാംവാർഡ് ഉത്രാലയം (മുല്ലക്കേരി മഠം) വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ സുജിത് നായർ (29) അന്തരിച്ചു. അമ്മ: സുശീലാ ദേവി. സഹോദരങ്ങൾ: സുധാനായർ, സുജാനായർ. ശവസംസ്‌കാരം ശനിയാഴ്ച 11-ന് വീട്ടുവളപ്പിൽ.

അന്നമ്മ

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കടക്കരപ്പള്ളി വടക്ക് പള്ളിക്കൽ പറമ്പിൽ (പൂപ്പള്ളി) പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (88) അന്തരിച്ചു. മക്കൾ: ലീലാമ്മ, വർഗീസ്, ആന്റണി, എൽസമ്മ.

മരുമക്കൾ: സ്റ്റീഫൻ, ജെസി, മിനി, ജോണി. ശവസംസ്കാരം ശനിയാഴ്ച ഒൻപതിന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.

തങ്കമ്മമാത്യു

ആലപ്പുഴ: കൈനകരിയിൽ പരേതനായ മാത്തച്ചന്റെ ഭാര്യ തങ്കമ്മ മാത്യു( 93) അന്തരിച്ചു. മക്കൾ: ടി.എം.വർഗീസ്, ഫാ.ജേക്കബ് തുണ്ടിയിൽ, ടി.എം.ജോസഫ്, ഫാ.മാത്യു തുണ്ടിയിൽ, തോമസ് മാത്യു, മറിയാമ്മ ജോസ്, ലിസിയാമ്മ ഫിലിപ്പ്, സണ്ണി മാത്യു

മരുമക്കൾ : എൽസമ്മ വർഗീസ്, ലിസമ്മ ജോസഫ്, പുഷ്പമ്മ തോമസ്, രാജമ്മ സണ്ണി.

ശവസംസ്കാരം പിന്നീട്.

ഭാർഗവി

ഭഗവതിപ്പടി: ചെറിയപത്തിയൂർ ഇളവശ്ശേരിൽ തറയിൽ വാസുവിന്റെ ഭാര്യ ഭാർഗവി (80) അന്തരിച്ചു. മക്കൾ: രത്നമ്മ, ഓമന, സോമരാജൻ, രാജേന്ദ്രൻ. മരുമക്കൾ: ശിവാനന്ദൻ, കൃഷ്ണൻകുട്ടി, സുലീന. സഞ്ചയനം ഞായറാഴ്ച 10-ന്.

ഭാർഗവി

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാർഡ്‌ നമ്പികുളങ്ങര വെളിയിൽ ഭാർഗവി (90) അന്തരിച്ചു. മക്കൾ: മോഹനൻ, സരള. മരുമക്കൾ: കനകമ്മ. പരേതനായ കണ്ണൻ. ശവസംസ്കാരം ശനിയാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.

SHOW MORE