തിരുവനന്തപുരം: മിൽമയുടെ കീഴിൽ രജിസ്റ്റർചെയ്തുവരുന്ന ക്ഷീരകർഷകരുടെ വായ്പകളിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡുമായി കേരള ബാങ്ക് ധാരണാപത്രം ഒപ്പുവെച്ചു. കേരള ബാങ്ക് ശാഖകൾ മുഖേന ക്ഷീരകർഷകർക്കായി നൽകുന്ന വായ്പകൾക്കാണ് ഇത് ബാധകമാകുക.

To advertise here,

ബാങ്കിന്റെ ക്ഷീരകർഷകർക്കായുള്ള വായ്പകൾ എടുക്കുന്നവർക്കും ബാങ്ക് മിൽമയുമായി ഒപ്പിട്ട ധാരണാപത്രപ്രകാരമുള്ള 10.6 ലക്ഷത്തിലധികം വരുന്ന ക്ഷീരകർഷകർക്കും ഇൻഷുറൻസ് ലഭ്യമാകും. ക്ഷീരകർഷകർക്ക് ‘ക്ഷീരമിത്ര’ വായ്പപ്പദ്ധതിയിലൂടെ ലളിതമായ വ്യവസ്ഥയിൽ കന്നുകാലികളെ വാങ്ങാനും അടിസ്ഥാനസൗകര്യവികസനത്തിനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി മൂന്നുലക്ഷം രൂപവരെ കേരളബാങ്ക് വായ്പനൽകുന്നുണ്ട്.

ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ സാന്നിധ്യത്തിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോയ്ക്ക് അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ജനറൽ മാനേജർ ലളിത് ഖർബാണ്ഡ ധാരണാപത്രം കൈമാറി.