ടപ്പു സാമ്പത്തികവർഷത്തെ ആദ്യ പാദത്തിൽ കേരളത്തിൽ 68.96 ശതമാനം വളർച്ച രേഖപ്പെടുത്തി ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്.

To advertise here,

മാർച്ച് 31-ലെ കണക്കനുസരിച്ച് 8,30,274 പേർക്കാണ് കമ്പനി ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകിയിട്ടുള്ളത്. ലിങ്ക്ഡ്, നോൺ ലിങ്ക്ഡ് സമ്പാദ്യ പദ്ധതികൾ, വാർഷിക വരുമാന പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള കേരളത്തിലെ സേവിങ് ബിസിനസിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്.

കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 12,922 കോടി രൂപയാണ്. ഏഴു വർഷത്തിനിടെ കേരളത്തിലെ ഉപഭോക്താക്കൾക്ക് ആകെ 2,773 കോടി രൂപയുടെ ആനുകൂല്യങ്ങളും കമ്പനി നൽകി.

നടപ്പുവർഷം ഒന്നാം പാദത്തിൽ സേവിങ്സ് പോളിസികളിൽ 54 ശതമാനവും അപേക്ഷ നൽകിയ ദിവസം തന്നെ അനുവദിച്ചു. ഇൻഷുറൻസ് പോളിസികളിൽ 58 ശതമാനവും ഡിജിറ്റൽ കെ.വൈ.സി. ഉപയോഗിച്ചാണ് അനുവദിച്ചത്. സേവനങ്ങളിൽ 97 ശതമാനവും സ്വയംസേവന സംവിധാനങ്ങളിലൂടെയോ ഡിജിറ്റൽ മാർഗങ്ങളിലൂടെയോ ആണ് ലഭ്യമാക്കുന്നത്. ഏതാനും ക്ലിക്കുകളിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ പോളിസികൾ അനായാസം കൈകാര്യം ചെയ്യാനാകുമെന്നും കമ്പനി അറിയിച്ചു.