കോഴിക്കോട്: 'ശരീരം മുഴുവൻ എല്ലുനുറുങ്ങും വേദന. കണ്ണടയ്ക്കുമ്പോൾ പേടി ഇരച്ചെത്തും. നടക്കാൻ പ്രയാസം. ആഹാരം കഴിക്കാൻ കഴിയുന്നില്ല. കണ്ണാടി നോക്കുമ്പോൾ ഞാനറിയുന്ന ഞാനല്ല മുന്നിൽ...'' വിതുമ്പലിൽ സാനിയുടെ വാക്കുകൾ ഒന്നുകൂടി അവ്യക്തം.
സാനിയെ അവളല്ലാതാക്കിയ ദുരന്തം തിങ്കളാഴ്ച രണ്ടുമാസം പിന്നിട്ടു. അതിനുകാരണക്കാരായ ഓൺലൈൻ ടാക്‌സി സർവീസുകാരാകട്ടെ ഇപ്പോഴും നിരത്തിൽ മരണപ്പാച്ചിൽ തുടരുന്നു, സാനിയെയും കുടുംബത്തെയും ഒന്നു തിരിഞ്ഞുനോക്കുകപോലുംചെയ്യാതെ.
ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറാണ് കുന്ദമംഗലം സ്വദേശിനി സാനികൃഷ്ണ. ജൂൺ 17-നാണ് ഓൺലൈൻ ബൈക്ക് ടാക്‌സി സർവീസായ റാപ്പിഡോയെ അന്നാദ്യമായി അവൾ ആശ്രയിക്കുന്നത്. ബെംഗളൂരു സി.വി. രാമൻ നഗറിലെ വീട്ടിൽനിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്കിറങ്ങിയതായിരുന്നു. വഴിമധ്യേ റാപ്പിഡോ റൈഡറുടെ അനാസ്ഥമൂലം വാഹനം നിയന്ത്രണംവിട്ടു. എതിരെവന്ന ട്രക്കിന്റെ അടിയിൽക്കുടുങ്ങി സാനികൃഷ്ണയ്ക്ക് ഗുരുതര പരിക്കേറ്റു. ആദ്യം മണിപ്പാൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലും ചികിത്സതേടി. ആശുപത്രിച്ചെലവ് 25 ലക്ഷം കടന്നു.
മൈക്രോ ഇൻഷുറൻസ് ആപ്പായ 'ആക്കോ' വഴി നഷ്ടപരിഹാരം നൽകുമെന്നായിരുന്നു റാപ്പിഡോ കമ്പനിയുടെ ഉറപ്പ്. കമ്പനി നേരിട്ട് ഇക്കാര്യത്തിൽ ഇടപെടില്ലെന്നും അറിയിച്ചിരുന്നു. പിന്നീട് ആശയവിനിമയമൊന്നുമുണ്ടായില്ല. മൈക്രോ ഇൻഷുറൻസ് ആപ്പ് വഴി, ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ തയ്യാറാണെന്ന് അഭിഭാഷകൻ മുഖേന അറിയിച്ചിട്ടും മറുപടി നൽകിയില്ല.
സാനിയിപ്പോൾ ദീർഘകാല അവധിയിലാണ്. എല്ലാ ആഴ്ചയും ചെക്കപ്പും മറ്റുമായി കുറഞ്ഞത് 10,000 രൂപയെങ്കിലും ചെലവുവരുന്നുണ്ട്. രണ്ടുതവണ പ്‌ളാസ്റ്റിക് സർജറി ചെയ്തശേഷമാണ് മുഖം ഈ നിലയിലെങ്കിലുമായത്. പുതിയ രൂപത്തെ അവളും പതിയെ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. എങ്കിലും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാട് കാണുമ്പോൾ അവൾ ആഗ്രഹിക്കാറുണ്ട്, 'ഈ മുഖം കണ്ടെങ്കിലും അധികൃതർ ഒന്ന് ഇടപെട്ടിരുന്നെങ്കിൽ.
Content Highlights: Sanikrishna, an interior designer from Kunnamangalam, suffered severe injuries in a Rapido bike taxi accident in Bengaluru on June 17., Medical expenses have crossed 25 Lakhs after treatments at Manipal Hospital and Mither Hospital, Kozhikode., Rapido and their micro-insurance partner Acko have failed to provide promised compensation or respond to legal notices., Sanikrishna faces long-term medical leave, ongoing weekly checkups costing ₹10,000, and multiple plastic surgeries.
Published: 18 Aug 2026, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented