ചിലപ്പോഴൊക്കെ ചിലരെ ഒഴിവാക്കുന്നത് വലിയ കടമ്പയായി തോന്നാറുണ്ട്. പ്രത്യേകിച്ച് മനസും ചിന്തയും അതിനനുസരിച്ച് പോവുകയാണെങ്കില്‍ വേദനയ്ക്ക് വഴിതുറക്കുന്നു. നിങ്ങള്‍ക്ക് തന്നെ അറിയാം അവര്‍ നിങ്ങള്‍ക്ക് ഒരു തരത്തിലും ശരിയാകില്ലെന്ന്. അതുകൊണ്ട് തന്നെ അകലുന്നത് പിടിച്ചുലയ്ക്കുമെന്നത് തീര്‍ച്ച. പലപ്പോഴും ഇത് ഭയത്തിലേക്കും ഹൃദയഭേദകമായ അവസ്ഥയിലേക്കും തള്ളിയിടുന്നു. എന്തു കൊണ്ടാണ് ഇങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ?
നിങ്ങളുടെ വ്യക്തിത്വം അവരെ ചുറ്റിപ്പറ്റി കെട്ടിപ്പെടുക്കുന്നത്
ഒരാള്‍ ജീവിതത്തിന്റെ അഭിഭാജ്യഘടകമായി മാറുമ്പോള്‍ നിങ്ങളുടെ വ്യക്തിത്വത്തെ അവരുടേതുമായി കൂട്ടിക്കുഴയ്ക്കുന്ന സന്ദര്‍ഭം വളരെ നോര്‍മലാണ്. പക്ഷേ, ഇത് ശരിയല്ല. വര്‍ഷങ്ങളോളം പങ്കാളി എന്ന നിലയില്‍ മാത്രം നിങ്ങള്‍ അറിയപ്പെടേണ്ടതായി വരുന്ന അവസ്ഥ ഓര്‍ത്ത് നോക്കൂ. അത് ബെസ്റ്റ് ഫ്രണ്ടായാലും പങ്കാളിയായാലും അവരെ വിട്ടുകളയുന്നത് ജീവിതത്തിലെ ഒരു ഭാഗത്തെ ഉപേക്ഷിക്കുന്നത് പോലെയാകാം. വര്‍ഷങ്ങളോളം ഒന്നിച്ച് ഇരുന്നവർ പെട്ടെന്ന് പിരിയുമ്പോള്‍ തങ്ങള്‍ക്ക് ജീവിക്കാനുള്ള കാരണം ഇല്ലാതായെന്ന് തോന്നാം. ഇവിടെയാണ് നിങ്ങളുടെ മൂല്യം തിരിച്ചറിയേണ്ടതായി വരുന്നത്.
നല്ല ഓര്‍മ്മകള്‍ പിടിച്ചുവെച്ചിരിക്കുന്നത്
എപ്പോഴും ചീത്ത കാര്യങ്ങള്‍ വരുമ്പോള്‍ നല്ല കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. പക്ഷേ, ബന്ധത്തില്‍നിന്ന് പിന്തിരിയുമ്പോൾ മനസില്‍ എപ്പോഴും നല്ല ഓര്‍മ്മകളായിരിക്കും. നിങ്ങളെ തും സന്തോഷം പങ്കിട്ടതും ഓര്‍മ്മകളും സ്‌നേഹം പങ്ക് വെച്ച നിമിഷങ്ങളുമെല്ലാം മനസില്‍ വരുന്നു. ഇത്തരം ഓര്‍മകള്‍ മനസില്‍ നില്‍ക്കുമ്പോള്‍ ആ വ്യക്തിയെ മറക്കാനും വിട്ടുകളയാനും തോന്നില്ല. നല്ല ഓര്‍മ്മകള്‍ മനസോട് ചേര്‍ത്ത് നിര്‍ത്താം പക്ഷേ, അവ നിങ്ങള്‍ അനുഭവിച്ച വേദനകളെ ഒരിക്കലും അകറ്റില്ല.
മറക്കപ്പെടുമോ എന്ന ഭയം
പങ്കാളിയെ വിട്ടുകളയുമ്പോള്‍ ചോദ്യം ഉയരുന്നത് അടുത്തത് എന്തെന്ന്. അവരെ പോലെ നിങ്ങളെ മനസിലാക്കുന്ന ഒരാളെ ജീവിതത്തില്‍ കണ്ടെത്താനാകുമോ എന്ന ചിന്ത ഉടലെടുക്കുന്നു. ഈ ഒരു അവസ്ഥ മാനസിക സ്ഥിതിയെ താറുമാറാക്കാവുന്നതാണ്. മലയുടെ അറ്റത്ത് നിക്കുന്ന പോലുള്ള പ്രതീതി നല്‍കുന്നു. പക്ഷേ, അറിയാത്ത കാര്യങ്ങളിലേക്ക് ചുവടെടുത്ത് വെക്കുമ്പോഴാണ് ജീവിതം പൂര്‍ണ്ണമാകുന്നത്. അത് എത്ര ഭയമുള്ള സാഹചര്യമാണെങ്കിലും നേരിടാന്‍ തയ്യാറാകാം.
അവരുടെ സന്തോഷത്തിന് കാരണം നിങ്ങളാണെന്ന തോന്നല്‍
അവരെ ഉപേക്ഷിക്കുന്നത് കൊണ്ട് വേദനിപ്പിക്കുമെന്ന കുറ്റബോധമുണ്ടെങ്കില്‍ ആ ബന്ധത്തില്‍ നിന്നിറങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. എമ്പതിയുള്ള ആളുകള്‍ എപ്പോഴും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നു. സ്വന്തം കാര്യങ്ങള്‍ മറന്ന് മറ്റുള്ളവരുടെ സന്തോഷത്തിനായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടര്‍ക്ക് ബന്ധനമാകുന്ന ബന്ധത്തില്‍ നിന്നിറങ്ങാന്‍ താരതമ്യേനേ ബുദ്ധിമുട്ടുകളുണ്ടാകുന്നു. ഞാന്‍ ഇറങ്ങി കഴിഞ്ഞാല്‍ അയാള്‍ തകര്‍ന്ന് പോയാലോ എന്ന ചിന്തയുണ്ടാകുന്നു. പക്ഷേ, ഈ ചിന്തകള്‍ വ്യര്‍ത്ഥമാണ്. സ്വന്തം കാര്യത്തിന് ഊന്നൽ നൽകുന്നത് ഒരിക്കലും സ്വാര്‍ത്ഥതയല്ലെന്ന് ഓര്‍ക്കാം.
വിഷാദത്തിലേക്ക് ആഴാനുള്ള താത്പര്യമില്ലായ്മ
ഒരു ബന്ധത്തെ വിട്ടുകളയുന്നത് അതിനോടൊപ്പമുള്ള ഓര്‍മകളും ഇത്രയും നാളും കണ്ട സ്വപ്‌നങ്ങളും വിദൂരത്തില്‍ ഒന്നിച്ച് കണ്ട ഭാവിയെയും കുഴിച്ച് മൂടേണ്ടതായി വരുന്നു. വ്യാകുലതകള്‍ വളരെ വേദനാജനകമാണ്. പക്ഷേ, ഒരിക്കലും അത് ദീര്‍ഘകാലത്തെ വ്യഥയിലേക്ക് തള്ളപ്പെടരുത്. അവരെ മുറുകെ പിടിച്ചാല്‍ വേദനയില്ലാതെ മുന്നോട്ട് പോകാമെന്ന് ചിന്തിക്കുമ്പോള്‍ അവര്‍ തന്ന വേദനകളെ ആ വേളയില്‍ ഓര്‍ക്കണമെന്നത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് മാത്രമേ മുറിവുകള്‍ ഉണങ്ങൂ..
കൂടുതല്‍ എനര്‍ജിയും അതിനോടൊപ്പം തന്നെ സമയവും ഒരു ബന്ധത്തില്‍ നിക്ഷേപിച്ചത്
ഒരു ബന്ധത്തില്‍ കൂടുതല്‍ കാലം മുഴുകുമ്പോൾ അതില്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന സമയം വര്‍ധിക്കുന്നു. നിങ്ങളെ പൂര്‍ണമായും അര്‍പ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ബന്ധം അവസാനിക്കുമ്പോള്‍ അത് നഷ്ടമാണെന്ന തോന്നലുണ്ടാകുന്നു. ഇത്രയും നാള്‍ ഞാന്‍ നിന്നത് വെറുതെ ആകുമല്ലോ എന്ന തോന്നല്‍ ഒരിക്കലും പാടില്ല. അത് ഇനി എത്ര ഒട്ടിച്ചാലും നിലനില്‍ക്കില്ലെന്ന ചിന്ത മനസില്‍ വെച്ച് കൊണ്ട് സ്വയം സമയം നല്‍കി മുന്നോട്ട് പോകാം.
അവര്‍ മാറാനായി ആഗ്രഹിക്കുന്നത്
അവര്‍ നിങ്ങള്‍ക്ക് വേണ്ടി ഒരു മാറ്റത്തിലൂടെയും കടന്ന് പോകാതെയിരിക്കുമ്പോള്‍ കാല് പിടിച്ച് നിര്‍ത്തേണ്ട ആവശ്യം ഒഴിവാക്കാം. നിങ്ങള്‍ക്ക് വേണ്ടി ആരും മാറുമെന്ന് കരുതി ജീവിക്കുന്നത് മണ്ടത്തരമാണ്. അത് അവര്‍ക്ക് സ്വന്തമായി തോന്നേണ്ടൊരു കാര്യമാണ്. അത് നിങ്ങളുടെ സ്‌നേഹത്തെയും ത്യാഗത്തെയും ചുറ്റിപ്പറ്റിയാകരുത്.
വിട്ടുകളയുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ, എന്തുകൊണ്ടാണ് അതിന്റെ ആവശ്യകത ഉയരുന്നതെന്ന് ചിന്തിച്ചാല്‍ മതിയാകും.
Content Highlights: Struggling to let go of someone? Discover the underlying reasons
Published: 06 Oct 2025, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented