കല്പറ്റ : കൈനാട്ടി ജനറൽ ആശുപത്രി സൂപ്രണ്ടിനെ എൽ.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റിയുടെയും നഗരസഭാ എൽ.ഡി.എഫ്. അംഗങ്ങളുടെയും നേതൃത്വത്തിൽ ഉപരോധിച്ചു. കഴിഞ്ഞ ഭരണസമിതി നിയമിച്ച താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി പൂർത്തിയായിട്ടും പുതിയ റാങ്ക് ലിസ്റ്റിൽനിന്നും നിയമനം നടത്താത്തതിലായിരുന്നു പ്രതിഷേധം.

To advertise here,

സൂപ്രണ്ട് ടി.വി. റോഷുമായി നടത്തിയ ചർച്ചയിൽ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമന പ്രക്രിയ ബുധനാഴ്ച പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് എൽ.ഡി.എഫ്. നേതാക്കൾ പറഞ്ഞു.

വി. ഹാരിസ്, പി.കെ. അബു, എസ്. സൗമ്യ, പി.കെ. ബാബുരാജ്, പി.എം. ഷംസുദ്ദീൻ, അനിൽ കുമാർ, സി.കെ. നൗഷാദ്, മുഹമ്മദ് റാഫിൽ, എ.ആർ. ബിനി, പി.ടി. വർഗീസ് എന്നിവർ നേതൃത്വം നൽകി.