പുല്പള്ളി : പുല്പള്ളിയിൽനിന്ന്‌ പഞ്ചായത്ത് ഓഫീസ്, മാരപ്പൻമൂല, മരകാവ്, ഭൂദാനം ഷെഡ് വഴി മാനന്തവാടിയിലേക്ക് കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് സർവീസ് തുടങ്ങി. പൗരസമിതിയുടെ നേതൃത്വത്തിൽ ബസ് സർവീസിന് ഭൂദാനത്ത് സ്വീകരണം നൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സെലിൻ മാനുവൽ, ദിൻഷു രവീന്ദ്രൻ, അഞ്ജു ബാബുരാജ്, നാട്ടുകാരായ സജി വിരിപ്പാമറ്റം, ബിനോൺസൺ നാമറ്റം, വി.എൻ. ജയചന്ദ്രൻ, ജോയി ഐക്കരക്കാനായിൽ തുടങ്ങിയവർ സംസാരിച്ചു.

To advertise here,