മീനങ്ങാടി : മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ ഭദ്രാസന കലോത്സവത്തിൽ ഈസ്റ്റ് മീനങ്ങാടി മേഖലയ്ക്ക് ഓവറോൾ കിരീടം. ബത്തേരി മേഖല റണ്ണേഴ്സ് അപ്പായി. മീനങ്ങാടി, പുല്പള്ളി മേഖലകൾക്കാണ് മൂന്നാം സ്ഥാനം. മീനങ്ങാടി ജെക്സ് കാമ്പസിൽ നാല് വേദികളിലായിരുന്നു മത്സരം. അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങളും നൽകി. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട്കുടി, ഡയറക്ടർ അനിൽ ജേക്കബ്, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.എം. രാജു, ടി.വി. സജിഷ് എന്നിവർ സംസാരിച്ചു. കലോത്സവത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങളും സൗജന്യ നേത്രപരിശോധനാ ക്യാമ്പും ഉണ്ടായിരുന്നു.

To advertise here,