കാവുംമന്ദം : വയനാടൻ ചരിത്രത്തെയും ഗോത്രസംസ്കാരത്തെയും കുറിച്ചു്‌ കാവുംമന്ദം പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിൽ സെമിനാർ നടത്തി. ‘വയനാട്ടിലെ ഗോത്രസംസ്കാരം’ എന്നപേരിൽ നടത്തിയ സെമിനാർ പിണങ്ങോട് ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ എം.ജി. അനിൽകുമാർ ഉദ്ഘാടനംചെയ്തു. കാട്ടിക്കുളം ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ വി.എ. ജംഷീർ അധ്യക്ഷതവഹിച്ചു. ‘കരിന്തണ്ടൻ’ എന്ന പുസ്തകത്തിന്റെ രചയിതാവും ചരിത്രഗവേഷകനുമായ യു.സി. ജാഫർ അമീർ മുഖ്യപ്രഭാഷണം നടത്തി. പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ സി. ഹാരിഷ്, രോഹിണി, അധ്യാപകരായ അലിന്റ, അമൃത, അർച്ചന തുടങ്ങിയവർ സംസാരിച്ചു.

To advertise here,