താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ലോറികൾ വളവുകളിൽ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വാഹനനിര രണ്ടാംവളവ് മുതൽ എട്ടാം വളവിന് മുകളിൽവരെയെത്തി.
കർണാടകയിലേക്ക് പോത്തുകളെ കയറ്റിപ്പോവുകയായിരുന്ന കണ്ടെയ്‌നർ ലോറി രാവിലെ എട്ടരയോടെ നാലാം വളവിൽ കുടുങ്ങിയതായിരുന്നു വ്യാഴാഴ്ചത്തെ ആദ്യ ഗതാഗത തടസ്സം. ലോറിയുടെ യന്ത്രത്തകരാർ പരിഹരിക്കാനാവാതെ വന്നതോടെ റോഡരികിലേക്ക് ഒതുക്കി. ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ബെംഗളൂരുവിൽനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് ജിപ്‌സം ബോർഡ് കയറ്റിവരുകയായിരുന്ന പത്തുചക്ര ചരക്കുലോറി ഏഴാം വളവിൽ കുടുങ്ങിയത്. ചുരമിറങ്ങവെ സ്റ്റിയറിങ് തകരാറിലായതിനെത്തുടർന്ന് ലോറി മുന്നോട്ടുനീക്കാനാവാതെ വളവിന് നടുവിൽ നിന്നുപോവുകയായിരുന്നു. ലോറി വൈകീട്ട് മൂന്നേമുക്കാലിനാണ് യന്ത്രത്തകരാർ പരിഹരിച്ച് മാറ്റാനായത്. പോലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും ചുരം ഗ്രീൻ ബ്രിഗേഡ് വൊളന്റിയർമാരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
Published: 11 Sept 2026, 03:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented