സുൽത്താൻബത്തേരി : മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായംകൂടിയ ആളായ ചീരാൽ മുരിക്കിലാടി ബെട്ടകുറുമ ഊരിലെ ബൊമ്മി അമ്മ(102) അന്തരിച്ചു. ദിവസങ്ങൾക്ക് മുൻപ് വീണതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബൊമ്മി അമ്മ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
മുത്തങ്ങ സമരത്തിന്റെ ഓർമ്മകളിൽ അവസാനംവരെ ജീവിച്ച ബൊമ്മി അമ്മ ലോക ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി ബത്തേരിയിൽ സംഘടിപ്പിച്ച സമരപോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയും സമരത്തിൽ അനുഭവിച്ച വേദനകൾ പങ്കിടുകയും ചെയ്തിരുന്നു. ആദിവാസി സമൂഹത്തിന് ലഭിക്കേണ്ട ഭൂമി എത്രയും വേഗം നൽകണമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. സമരത്തെത്തുടർന്ന് ഒരു മാസത്തോളം ബൊമ്മി അമ്മയും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. മുരിക്കലാടിയിൽനിന്ന് സമരത്തിൽ പങ്കെടുത്ത 22 കുടുംബങ്ങളിൽ ഇവർക്കടക്കം അഞ്ചു കുടുംബങ്ങൾക്കേ ഭൂമി കിട്ടിയിട്ടുള്ളൂ. മരിയനാട് ലഭിച്ച ഈ ഭൂമിയിലാണ് രോഗാവസ്ഥയിലാകുംവരെ ബൊമ്മി അമ്മ കഴിഞ്ഞിരുന്നത്. ഭർത്താവ്: പരേതനായ വലിയ മാരൻ. മകൾ: മാരി. മരുമകൻ: സോമൻ. ബുധനാഴ്ച വൈകീട്ടോടെ മുരിക്കലാടി ഊരിലെ വളപ്പിൽ സംസ്‌കരിച്ചു.
Published: 24 Sept 2026, 04:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented