മാനന്തവാടി : ജോസ് തിയേറ്റർ കവലയ്ക്കുസമീപം തലശ്ശേരി റോഡിൽ നടപ്പാത കൈയേറിയുള്ള ജീപ്പ് സ്റ്റാൻഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ ഫുട്‌പാത്ത് സമരം നടത്തി. ബി.ജെ.പി. മാനന്തവാടി മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാനന്തവാടി-മൈസൂരു റോഡിൽ നിന്നാരംഭിച്ച പ്രകടനം ജീപ്പ് സ്റ്റാൻഡിൽ സമാപിച്ചു.

To advertise here,

ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ കൂവണ ഉദ്ഘാടനംചെയ്തു. ബി.ജെ.പി. മുനിസിപ്പൽ പ്രസിഡന്റ് പി. സജീവൻ അധ്യക്ഷതവഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ്, പുനത്തിൽ രാജൻ, സംസ്ഥാനകൗൺസിലംഗം കെ. ജയേന്ദ്രൻ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുമാ രാമൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി. അഖിൽ പ്രേം, വൈജേഷ് പടിഞ്ഞാറേക്കര, അഖിൽ കേളോത്ത്, രൂപേഷ് പിലാക്കാവ്, ശ്രീജിത്ത് കണിയാരം, ടി.എ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.