മെഡി. കോളേജിൽ ആഘോഷമായി 'വൈറ്റ് കോട്ട് സെറിമണി'

To advertise here,

മാനന്തവാടി : വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആഘോഷമായി എം.ബി.ബി.എസ്. പ്രവേശനം നേടിയ വിദ്യാർഥികളുടെ ‘വൈറ്റ് കോട്ട് സെറിമണി’. രണ്ടാംബാച്ചിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ വെള്ളക്കോട്ട് ധരിപ്പിക്കൽ ചടങ്ങാണ് മെഡിക്കൽ കോളേജ് സ്കിൽ ലാബിൽ നടത്തിയത്.

വൈറ്റ് കോട്ട് സെറിമണി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. യു. അനുജ ഉദ്ഘാടനംചെയ്തു. ബയോകെമിസ്ട്രി വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ. കെ. മുഹമ്മദ് അഷ്‌റഫ് വിദ്യാർഥികൾക്ക് കോട്ടണിയിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഫിസിയോളജി വിഭാഗം മേധാവി ഡോ. പി.വി. ജൗഹറ, അനാട്ടമി വിഭാഗം അസോ. പ്രൊഫസർ ഡോ. ജെസി റോസ് ജോർജ്, ഫിസിയോളജി വിഭാഗം അസോ. പ്രൊഫസർ ഡോ. കെ.സി. റസീന, ഫൊറൻസിക് വിഭാഗം അസോ. പ്രൊഫസർ ഡോ. എസ്. കൃഷ്ണകുമാർ, ബയോകെമിസ്ട്രി വിഭാഗം അസോ. പ്രൊഫസർ ഡോ. റബേക്ക ജെയിംസ്, അസി. പ്രൊഫ. ഡോ. എസ്.എസ്. മീത്ത, അനാട്ടമി വിഭാഗം അസി. പ്രൊഫ. ഡോ. ജിൻസി ജോസഫ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. റിനി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.