മാനന്തവാടി : ‘അനീതിക്കെതിരേ യുവതയുടെ തിരുത്ത്’ എന്ന പ്രമേയവുമായി മാനന്തവാടിയിൽ യൂത്ത് ലീഗ് ജില്ലാസമ്മേളനം മാനന്തവാടിയിൽ തുടങ്ങി. സ്വാഗതസംഘം ചെയർമാനും മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി. മുഹമ്മദ് സമ്മേളന നഗരിയിൽ പതാക ഉയർത്തി.

To advertise here,

മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ റസാഖ് കല്പറ്റ, സി. കുഞ്ഞബ്ദുല്ല, വി. അസൈനാർ ഹാജി, പി.പി. അയൂബ്, കെ.സി. അസീസ്, നിയോജക മണ്ഡലം പ്രസിഡന്റ് ടി. മൊയ്തു, എം.എ. അസൈനാർ, ജനറൽ സെക്രട്ടറി കൊച്ചി ഹമീദ്, പി.കെ. സലാം, പി.കെ. ഷൗക്കത്തലി, സി.കെ. മുസ്തഫ, ജാസർ പാലക്കൽ, ഷമീം പാറക്കണ്ടി, മുസ്‌ലിംലീഗ് ഭാരവാഹികളായ പടയൻ അമ്മദ്, കേളോത്ത് അബ്ദുല്ല, പി.വി.എസ്. മൂസ, സൽമാ മോയി, ഷറഫുദ്ദീൻ കടവത്ത്, മോയി കട്ടയാട്, ഷമീർ കാഞ്ഞായി, നൗഫൽ വടകര, തുടങ്ങിയവർ പങ്കെടുത്തു.

സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ‘ഓർമ്മയിലെ യൂത്ത് ലീഗ് സ്നേഹസംഗമം’ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ സി. മമ്മൂട്ടി ഉദ്ഘാടനംചെയ്തു. അനീതിയുടെ കാലത്ത് യൂത്ത് ലീഗിന്റെ പ്രവർത്തനം ശക്തമാക്കി അനീതിക്കെതിരേയുള്ള സമരവും ഊർജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറ ബി.ജെ.പി. ഭരണത്തെ തൂത്തെറിയും. യൂത്ത് ലീഗിന്റെ ശക്തി വരുംതലമുറയ്ക്ക് കൈമാറാൻ കഴിയണം. ലഹരിക്കെതിരേയുള്ള പോരാട്ടം വിജയകരമാണെന്നും ഇതിനു ശക്തിപകർന്നുകൊണ്ടുള്ള യൂത്ത് ലീഗിന്റെ പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയ്ക്ക് നേതൃത്വംനൽകിയ മുൻകാല ഭാരവാഹികളെ ആദരിച്ചു. യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഉവൈസ് എടവെട്ടൻ അധ്യക്ഷതവഹിച്ചു.

മുസ്‌ലിംലീഗ് ജില്ലാ ട്രഷറർ പി.കെ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എ.പി. മുസ്തഫ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, ജനറൽ സെക്രട്ടറി സി.എച്ച്. ഫസൽ, ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്നി, മുസ്‌ലിംലീഗ് ഭാരവാഹികളായ എം. മുഹമ്മദ് ബഷീർ, അഡ്വ. എം.സി.എം. ജമാൽ, കെ. ഹാരിസ്, കെ.കെ. ഹനീഫ, ഹാരിസ് കാട്ടിക്കുളം, കാട്ടി ഗഫൂർ, എ.കെ. റഫീഖ്, അലവി വടക്കേതിൽ, മോയിൻ കാസിം, പി.കെ. അമീൻ, ഇസ്മായിൽ കാരക്കണ്ടി, റഷീദ് പടയൻ എന്നിവർ സംസാരിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നിന്‌ മാനന്തവാടി കെ.എസ്.ഇ.ബി. ഓഫീസ് പരിസരത്തുനിന്ന്‌ ആരംഭിക്കുന്ന റാലി മാനന്തവാടി ടൗണിൽ സമാപിക്കും. തുടർന്നുള്ള പൊതുസമ്മേളനം മന്ത്രി കെ.എം. ഷാജി ഉദ്ഘാടനംചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.