കല്പറ്റ : തന്റെ ജീവിതവുമായി തിരശ്ശീലയിലും തിളങ്ങിയിട്ടുണ്ട് ചെറുവയൽ രാമൻ.
കർണാടകയിൽനിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്ര സംവിധായകയായ സുനന്ദാഭട്ട് 2012-ൽ പുറത്തിറക്കിയ ‘നിങ്ങൾ അരണയെ കണ്ടോ’ എന്ന ഡോക്യുമെന്ററിയിലെ ഒരുഭാഗം ചെറുവയൽ രാമനെ കുറിച്ചായിരുന്നു. പരിസ്ഥിതിവ്യതിയാനങ്ങളെയും പരമ്പരാഗത അറിവുകളെയും ആദിവാസി പുരാവൃത്തങ്ങളെയും കോർത്തിണക്കിയുള്ള ഡോക്യുമെന്ററിയിൽ രാമന്റെ കൃഷിജീവിതവും ഉൾപ്പെട്ടു. ചെറുവയൽ രാമൻ ആദ്യമായി തിരശ്ശീലയിൽ എത്തുന്നതും ഈ ഡോക്യുമെന്ററിയിലൂടെയാണ്. ദേശീയ ചലച്ചിത്ര പുരസ്കാരജേതാവായ വയനാട് സ്വദേശി അനീസ് കെ. മാപ്പിള ആദ്യമായൊരുക്കിയ ‘വിതപ്പാട്’ എന്ന ഡോക്യുമെന്ററിയിലും ചെറുവയൽ രാമൻ കേന്ദ്രകഥാപാത്രമായി. കൃഷിയും ആചാരവും ചേർത്തൊരുക്കിയ വിതപ്പാട് വിവിധ പുരസ്കാരങ്ങൾ സ്വന്തമാക്കി. വിവിധ ചലച്ചിത്രമേളകളിലും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
2021-ൽ ചാനൽ ന്യൂസ് ഏഷ്യ (സി.എൻ.എ.) പുറത്തിറക്കിയ ‘റൈസ് ടു ഫീഡ് ദ വേൾഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ അദ്ദേഹം ആഗോളശ്രദ്ധ നേടി.
പ്രിയ തൂവശ്ശേരിയാണ് സംവിധായക. നെൽക്കൃഷിയെക്കുറിച്ചുള്ള അറിവുപകരാൻ അതിർവരമ്പുകൾ നിശ്ചിയിക്കാത്ത വ്യക്തിയായിരുന്നു ചെറുവയൽ രാമനെന്ന് അനീസ് കെ. മാപ്പിള പറഞ്ഞു. വിത്തിന്റെ കൈമാറ്റം എന്നാൽ ഭക്ഷ്യസുരക്ഷയുടെ കൈമാറ്റമെന്ന് അദ്ദേഹം തിരശ്ശീലയിലും പറഞ്ഞുവെച്ചാണ് മടങ്ങുന്നത്.
Published: 16 Oct 2026, 03:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented