കല്പറ്റ : ചുരത്തിലെ ഗതാഗതക്കുരുക്കിനും ചുരം റോഡിന്റെ ശോച്യാവസ്ഥയ്ക്കും അടിയന്തരപരിഹാരം ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി. ലക്കിടിയിൽ വയനാട് കവാടത്തിന് സമീപം ഒരുക്കിയ പന്തലിലായിരുന്നു സമരം. ചുരത്തിലെ എല്ലാ വളവുകളും വീതികൂട്ടി നവീകരിക്കുക, ചുരത്തിൽ മുഴുവൻസമയവും പോലീസിനെ നിയോഗിക്കുക, ക്രെയിൻ സംവിധാനം ഏർപ്പെടുത്തുക, ചിപ്പിലിത്തോട്-തളിപ്പുഴ ചുരം ബൈപ്പാസ് യാഥാർഥ്യമാക്കുക, പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കുക, തുരങ്കപാതയുടെ നിർമാണം തുടങ്ങുക, പക്രന്തളം, പേര്യ, ബോയ്സ് ടൗൺ ചുരം റോഡുകൾ വീതികൂട്ടി നവീകരിക്കുക, ജില്ലയിൽ എയർപോർട്ട് നിർമാണം തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
ബുധനാഴ്ച രാവിലെ പത്തിന് തുടങ്ങിയ ഉപവാസസമരം വൈകീട്ട് അഞ്ചിന് സമാപിച്ചു. സമരത്തിനു മുന്നോടിയായി പ്രകടനവും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കെ. ബാപ്പുഹാജി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ, വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, വൈസ് പ്രസിഡന്റ് വത്സലാ സദാനന്ദൻ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാത, സി.വി. വർഗീസ്, ശ്രീജ ശിവദാസ്, ഷൈജൽ കുന്നത്ത്, സിജിത് ജയപ്രകാശ്, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ചുരം ബൈപ്പാസ് ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ, വയനാട് പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് എം. കമൽ തുടങ്ങിയവർ സംസാരിച്ചു.
Published: 29 Oct 2026, 03:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented