കോഴിക്കോട് : സംസ്ഥാന വ്യാപകമായി നിർമാണത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ നിർമാണ ത്തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ നിർമാണത്തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, തൊഴിലാളികളുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും സമയബദ്ധമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനംചെയ്തു. നിർമാണ മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബദ്ധമായി ലഭ്യമാക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പി.കെ. മുകുന്ദൻ ആവശ്യപ്പെട്ടു.

To advertise here,

യൂണിയൻ പ്രസിഡന്റ് എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.സി. സുരേഷ്, എം.വി. സദാനന്ദൻ, എ.കെ. നാരായണി, പി.എം. വിനോദൻ, രവി പറശ്ശേരി, വി.പി. രവീന്ദ്രൻ, എൻ.കെ. ഭാസ്കരൻ, പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. രാവിലെ 10-ന് കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളേജിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരത്തിലധികം തൊഴിലാളികൾ പങ്കെടുത്തു.