മാനന്തവാടി : ബസ്‌സ്റ്റാൻഡ് പരിസരത്തെത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി ബി.ജെ.പി. നിർമിച്ച താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിൽ പ്രതിഷേധം. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രകടനമായി നഗരസഭാ ഓഫീസിലെത്തിയാണ് ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മാനന്തവാടി എസ്.ഐ. കെ.എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രവർത്തകരെയും നേതാക്കളെയും നഗരസഭാ ഓഫീസ് കവാടത്തിൽ തടഞ്ഞു. ഇത് ഉന്തിനും തള്ളിനുമിടയാക്കി. പിന്നീട് പ്രവർത്തകർ ബലമായി ഗേറ്റ് തള്ളിത്തുറന്ന് ഓഫീസിനകത്തേക്ക് തള്ളിക്കയറി. നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ തീരുമാനമാവാത്തതിനെ തുടർന്ന് നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യനുമായി സംസാരിച്ചു. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പുനത്തിൽ രാജൻ, സി. അഖിൽ പ്രേം, സുമാ രാമൻ, സജീവൻ പുതിയവീട്, വിൽഫ്രഡ് ജോസ്, കെ. മോഹൻ ദാസ്, കെ. ജയേന്ദ്രൻ, നിധീഷ് ലോകനാഥൻ, എം.പി. രാജഗോപാൽ അഖിൽ കേളോത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
രൂപേഷ് പിലാക്കാവ്, കെ.സി. സനൽ, സി.കെ. ദേവദാസ്, ശരത് കുമാർ, ഷിംജിത്ത് കണിയാരം, പി.എസ്. സംഗീത്, തുഷാര പുതിയിടം, രതീഷ് ബാവലി, വിജിഷ സജീവൻ, പി.ജി. രാഖിൽ തുടങ്ങിയവർ സമരത്തിനു നേതൃത്വംനൽകി.
ബി.ജെ.പി. മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച താത്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. ബസ് സ്റ്റാൻഡ് പൊളിച്ചതിനാൽ നഗരസഭാ ബസ്‌സ്റ്റാൻഡ് പരിസരത്ത് കാത്തിരിപ്പു കേന്ദ്രം നിർമിക്കണമെന്നത് ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്.
Published: 29 Oct 2026, 03:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented