സുൽത്താൻബത്തേരി : ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ സർഗാത്മക കഴിവുകൾ മാറ്റുരയ്ക്കാനൊരുങ്ങി 32 ഗോത്രവിദ്യാർഥികൾ. ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ കുട്ടികൾക്ക് വിവിധ തൊഴിൽ കരകൗശല നിർമാണ മേഖലകളിൽ പ്രത്യേക പരിശീലനം നൽകിയത്.

To advertise here,

വിദ്യാർഥികൾക്ക് ഭാവിയിൽ ഉപജീവനമാർഗമായി പ്രയോജനപ്പെടുന്ന രീതിയിലായിരുന്നു പരിശീലനം. കാരിബാഗ് നിർമാണം, എംബ്രോയ്ഡറി, വെജിറ്റബിൾ പ്രിന്റിങ്, ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, പേപ്പർ ക്രാഫ്റ്റ്, കാർഡ് ആൻഡ് സ്‌ട്രോബോർഡ് ഉത്പന്നങ്ങൾ, ക്ലേ മോഡലിങ്, ചിരട്ട ഉത്പന്നങ്ങൾ, വുഡ് വർക്ക് തുടങ്ങിയ ഇനങ്ങളിലായി സമഗ്രപരിശീലനം നൽകിയത്. വിദ്യാർഥികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും മത്സരത്തിനുള്ള വിദ്യാർഥികളുടെ യാത്രയയപ്പും നടത്തി. നഗരസഭാധ്യക്ഷ റസീന അബ്ദുൾഖാദർ ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷതവഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ വി.കെ. ഷിഫാനത്ത്, ലീല പാൽപ്പാത്ത്, അംഗം നൗഷാദ് മംഗലശ്ശേരി, നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾനാസർ, ബിജി വർഗീസ്, ദില്ലിൻ സത്യനാഥ്, പി. റസിയ തുടങ്ങിയവർ സംസാരിച്ചു. 11 ദിവസം നീണ്ട പരിശീലനത്തിന് കെ.എം. ആലീസ്, ജിസോ മോൾ, മുഹമ്മദ് ഹാഷിർ എന്നിവർ നേതൃത്വംനൽകി.