
പുല്പള്ളി: കർഷകസമര നേതാവ് കിസാൻ തൊമ്മൻ രക്തസാക്ഷിത്വദിനം മാർകിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ്ഫ്‌ലാഗ്) ജില്ലാകമ്മിറ്റി ആചരിച്ചു. പുല്പള്ളി ടൗണിൽ അനുസ്മരണവും പൊതുസമ്മേളനവും നടത്തി.
എം.എൽ.പി.ഐ. കേന്ദ്രകമ്മിറ്റിയംഗം പി.കെ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ആർ. റദ്ദാക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നുമാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ ജനാധിപത്യം സ്ഥാപിച്ചെടുക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി എ.എൻ. സലീം കുമാർ അധ്യക്ഷത വഹിച്ചു. ജോർജ്, അശോകൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Marxist Leninist Party of India Red Flag observed the martyrdom anniversary of peasant leader Kisan Thomman in Pulpally.
Published: 28 Nov 2026, 05:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented