കൊച്ചി: സാമൂഹ്യ സാംസ്‌കാരിക സംഘടനയായ എക്‌മേളി കുടുബസംഗമം വേൾഡ് കൊങ്കണി സെന്റർ അധ്യക്ഷൻ ജി. നന്ദഗോപാൽ ഷേണായ് ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് ബാങ്ക് മുൻ ചെയർമാൻ എൻ കാന്തകുമാർ മുഖ്യാഥിതിയായിരുന്നു. എക്‌മേളി കോർ കമ്മിറ്റി മെമ്പർ എം.എൻ. മദന ഷേണായ് അധ്യക്ഷത വഹിച്ചു.

To advertise here,

എക്‌മേളി കോർ കമ്മിറ്റി മെമ്പറും കൊങ്കണി സാഹിത്യ അക്കാദമി മെമ്പർ സെക്രട്ടറിയും കൂടിയായ ഡി.ഡി. നവീൻ കുമാർ, ജയലക്ഷ്മി സിൽക്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ സിന്നി പൈ സുജിത്, എഡ്രാക് ജില്ല വൈസ് പ്രസിഡന്റ് ഡി.ജി. സുരേഷ്, ബി.എസ്. ഷേണായ്, ഡി.കെ.ഗോവിന്ദരാജൻ, തിരുമല ദേവസ്വം മാനേജിങ് അധികാരി ശ്രീകുമാർ കമ്മത്ത്, യൂണൈറ്റഡ് ഇന്ത്യ റിട്ടയേർഡ് റീജിയണൽ മാനേജർ വി.ആർ. രാമചന്ദ്രൻ, എക്‌മേളി കോർ കമ്മിറ്റി മെമ്പർമാരായ എം. വി. ശ്രീനിവാസൻ,കെ. എൻ. വാസുദത്തൻ തുടങ്ങിയവർ പ്രസംഗിച്ചു.