തുറവൂർ: തുറവൂർ പഞ്ചായത്ത് 16 -ാം വാർഡിന്റെ പരിധിയിൽ വരുന്ന പള്ളിത്തോട് പാട്ടം പള്ളിക്ക് സമീപം നീർച്ചാലുകൾ നികത്തുന്നതായി പരാതി. മാസങ്ങൾക്കു മുമ്പ് പൂഴിമണൽ ഉപയോഗിച്ച് ഇവിടെ നികത്തിയത് നാട്ടുകാർ തടഞ്ഞിരുന്നു. ഇതോടെ നികത്തുകാർ പിന്തിരിഞ്ഞു. ആ ഭാഗത്ത് വീണ്ടും നികത്താൻ തുടങ്ങിയിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.

To advertise here,

അന്ധകാരനഴി പള്ളിത്തോട് റോഡിൽ പാട്ടം പള്ളിക്കു തെക്കുഭാഗത്ത് ഒരു റിസോർട്ട് സ്ഥിതി ചെയ്യുന്നുണ്ട്. അതിന് കിഴക്കുഭാഗത്താണ് നികത്തുന്നത് എന്നാണ് ജനങ്ങൾ പറയുന്നത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കടലോര മേഖലയിൽ ഇത്തരത്തിലുള്ള ധാരാളം നിയമലംഘനങ്ങൾ നടക്കുന്നുണ്ടെന്നും പരിശോധന നടത്താൻ അധികൃതർ തയാ റാകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

എന്നാൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്നും തുറവൂർ വില്ലേജ് ഓഫീസർ പറഞ്ഞു.