റാന്നി: എസ്.സി. ഹയർ സെക്കൻഡറി സ്‌കൂളിൽ സാമൂഹിക നീതി വകുപ്പിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

To advertise here,

സ്‌കൂളിൽ ആരംഭിച്ച ആന്റി നർക്കോട്ടിക് ക്ലബിന്റെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം അഡ്വ.പഴകുളം മധു എം.എൽ.എ. നിർവഹിച്ചു. സ്‌കൂൾ മാനേജർ റവ.ജേക്കബ് ജോർജ് ലഹരി വിരുദ്ധ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

റാന്നി എസ്.ഐ. എസ്. സിബി,പി.ടി.എ. പ്രസിഡന്റ് ഷിബു റാന്നി, പ്രിൻസിപ്പൽ ഷൈനി സൂസൻ എബ്രഹാം,ഹെഡ്മിസ്ട്രസ് അനി മാത്യു,സ്‌കൂൾ ബോർഡ് സെക്രട്ടറി ബിനോയ് സി. മാത്യു, ബെറ്റ്‌സി കെ. ഉമ്മൻ,ലിജി തോമസ് എന്നിവർ പ്രസംഗിച്ചു.

റാന്നി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.എസ്. ഹരിഹരനുണ്ണി ക്ലാസെടുത്തു. എസ്.പി.സി. കേഡറ്റുകളുടെ ലഹരി വിരുദ്ധ മൂകാഭിനയവും കുട്ടികളുടെ വിവിധ കലാപരിപാടിയും നടന്നു.