
തിരുവനന്തപുരം: സ്വതന്ത്രരുടെ പിന്തുണയിലാണ് ബി.ജെ.പി കോർപ്പറേഷൻ ഭരണം നിലനിർത്തുന്നതെന്നും ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്നും സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.ശിവൻകുട്ടി. പ്രതിപക്ഷവുമായി കൂടിയാലോചന ഇല്ലാതെയാണ് മേയർ വി.വി. രാജേഷ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നത്.
നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടത്തിയിട്ടില്ല. നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരമില്ല. 50-ഓളം വാർഡുകളിൽ ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല.
മേയർക്ക് കച്ചവട താത്പര്യമാണ്. ആറ്റുകാൽ പൊങ്കാല അടുപ്പ് വിവാദവും ഇതിന് ഉദാഹരണമാണ്. വികസനത്തിന്റെ പേരു പറഞ്ഞ് മേയർ രഹസ്യമായി വൻകിട കമ്പനികളുമായി ഡീൽ ഉണ്ടാക്കുന്നു. ഇതുവഴി അഴിമതിയാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്നും ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് മേയർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.ഐ.ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മുൻ സ്പീക്കർ എം.വിജയകുമാർ, സി.പി.എം.ജില്ലാ സെക്രട്ടറി വി.ജോയ്, മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോർപ്പറേഷൻ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്, കൗൺസിലർ രാഖി രവികുമാർ എന്നിവർ പങ്കെടുത്തു.
Content Highlights: CPI(M) leader V. Sivankutty alleged that the BJP survives in Thiruvananthapuram Corporation with independent support and warned of a no-confidence motion.
Published: 28 Nov 2026, 05:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented