വടുവൻചാൽ : പിറന്നാളാഘോഷത്തിന് സ്വരൂപിച്ച പണം സ്വന്തം സന്തോഷത്തിനായി മാറ്റിവെക്കാമായിരുന്നു. എന്നാൽ, അഞ്ചാംക്ലാസുകാരായ സഹോദരമാർക്ക് തോന്നിയത് മറ്റൊന്നാണ്.
ജി.എച്ച്.എസ്.എസ്. വടുവൻചാലിലെ വിദ്യാർഥിനികളായ ആൻലിയയും ആഞ്ജലിയയും തങ്ങളുടെ ഇഷ്ടം മാറ്റിവെച്ചു. ജന്മദിനത്തിനായി ശേഖരിച്ച 1061 രൂപ എസ്.എം.എ. രോഗബാധിതരായ മൂന്നുകുരുന്നുകളുടെ ചികിത്സാ സഹായത്തിനായി നൽകി.
വടുവൻചാൽ വളവിൽ പള്ളിപ്പാട്ട് ജിനേഷിന്റെയും ജെസ്‌ലയുടെയും മക്കളാണ് ഇവർ. ജന്മദിനാഘോഷത്തിനായി ശേഖരിച്ച തുകയാണ് ചികിത്സാസഹായമായി നൽകാൻ തീരുമാനിച്ചത്. സംഭാവനത്തുക സ്‌കൂൾ പ്രിൻസിപ്പൽ ഗഫൂർ കല്ലറയ്ക്കു കൈമാറി. എൻ.എസ്.എസ്. ക്ലസ്റ്റർ കൺവീനർ വി.പി. സുഭാഷ്, സ്റ്റാഫ് സെക്രട്ടറി സക്കീർ ഹുസൈൻ, പി.ജെ. ബിന്ദു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വിജയ് ലാൽ, രമ്യ തിലക്, ജി. മോനപ്പൻ, പി.ടി. സുജീറ, ഷിജു ജോയ്, ആർ. ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു.
Published: 28 Nov 2026, 02:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented