'സച്ചി സര്‍ പോയതിന് ശേഷം ദൈവമകനേ എന്ന പാട്ട് ഞാന്‍ പാടിയിട്ടില്ല, ഇനി പാടുകയുമില്ല'. അട്ടപ്പാടിയില്‍ നിന്ന് അയ്യപ്പനും കോശിയിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് നഞ്ചമ്മയുടെ ശബ്ദം. അന്തരിച്ച സംവിധായകന്‍ സച്ചിയേക്കുറിച്ച് പറയുമ്പോള്‍ ഇന്നും ആ ശബ്ദം ഇടറും. അട്ടപ്പാടി നക്കുപതി പിരിവിലെ നഞ്ചമ്മയുടെ പുതിയ വീട്ടിലെ രണ്ട് മുറി നിറയെ പുരസ്‌കാരങ്ങളാണ്, മകള്‍ താമസിക്കുന്ന പഴയ വീട്ടില്‍ ഇതിന്റെ ബാക്കി ഇനിയുമുണ്ട്. അട്ടപ്പാടിക്ക് അപ്പുറമൊരു ലോകം കാണണമെന്നാഗ്രഹിച്ച നഞ്ചമ്മ ഇനി പോകാനായി അമേരിക്ക മാത്രമേയുള്ളൂ, പൃഥ്വിരാജ് ആരെന്നോ ഏത് സിനിമയ്ക്ക് വേണ്ടി പാടുന്നു എന്നോ അറിയാതിരുന്ന നഞ്ചമ്മ ഇനി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമേ ബാക്കിയുള്ളൂ. ഇന്നും ഓരോ ദിവസവും 'മക്കള്‍' കാണാന്‍ വരുന്നത് ഈ അമ്മയ്ക്ക് സന്തോഷമാണ്. 

To advertise here,