തിരുവനന്തപുരത്തിന്റെ നൂറുവർഷത്തെ ജലചരിത്രം, നിർമാണ വൈദഗ്ധ്യവും വിളിച്ചോതുന്ന തുരങ്കം
1928-ൽ രൂപകൽപ്പന ചെയ്ത വില്ലിംഗ്ടൺ വാട്ടർവർക്ക്സ് പദ്ധതി 1933-ൽ പ്രവർത്തനം ആരംഭിച്ചു. 1928 ഡിസംബർ 11-ന് വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ അന്നത്തെ ഇന്ത്യൻ വൈസ്രോയി വില്ലിംഗ്ടൺ പ്രഭുവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കാലത്താണ് ഈ പദ്ധതി ആവിഷ്കരിച്ചത്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന 114 മീറ്റർ നീളമുള്ള തുരങ്കത്തിന് നൂറിലേറെ വർഷത്തെ പഴക്കമുണ്ട്. അക്കാലത്തെ നിർമാണമേഖലയുടെ മികവും സാങ്കേതിക വൈദഗ്ധ്യവും വിളിച്ചോതുന്ന അതിഗംഭീരമായ നിർമിതി. ആധുനിക നിർമാണസാങ്കേതിക വിദ്യകളൊന്നും വികസിച്ചിട്ടില്ലാത്ത കാലത്ത്, പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്രയും വിസ്മയകരമായ നിർമിതി യാഥാർഥ്യമാക്കിയത് അന്നത്തെ എൻജിനീയറിങ് വൈഭവത്തിന്റെ തെളിവുകൂടിയാണ്. ചരിത്രത്തിന്റെ ശേഷിപ്പായി ഇന്നും നിലകൊള്ളുന്ന ഈ തുരങ്കം തിരുവനന്തപുരത്തിന്റെ പൈതൃകത്തിലെ കൗതുകകരമായ അധ്യായമാണ്.
Content Highlights: Willingdon Waterworks was designed in 1928 and inaugurated in 1933 by Viceroy Lord Willingdon. Conceived during the reign of the Travancore Maharajas. Features a 114-meter-long historic tunnel in Thiruvananthapuram showcasing exceptional ancient engineering.
Published: 06 Nov 2026, 03:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented