പുല്ല് പോലും കിളിർക്കാൻ മടിക്കുന്ന പഞ്ചാരമണലിൽ ഒരു കാടുതന്നെ സൃഷ്ടിച്ചിരിക്കുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ കെ.വി.ദയാൽ. മൂന്നുപതിറ്റാണ്ടിലേറെ നീണ്ട ഗവേഷണങ്ങളിലൂടെയാണ് ദയാൽ തന്റെ ഒന്നര ഏക്കറോളം വരുന്ന പുരയിടം 'വനഭൂമി'യാക്കി മാറ്റിയിരിക്കുന്നത്. 2011 മുതൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഓർഗാനിക് ഫാമിങ്ങുമായി ബന്ധപ്പെട്ട് ക്ലാസുകളും എടുക്കുന്നുണ്ട് ഇദ്ദേഹം. താൻ ആവിഷ്കരിച്ച രീതിയനുസരിച്ച് ഏത് സ്ഥലത്തേയും കാർഷികയോഗ്യമാക്കാമെന്നും ഭാവിയിൽ ഇതിന് വലിയ സാധ്യതകളാണ് ഉള്ളതെന്നും ദയാൽ പറയുന്നു.

To advertise here,