ജഡ്ജിയുടെ മകൻ ഓടിച്ച വാഹനമിടിച്ച് ചേരാനല്ലൂരിൽ തട്ടുകടക്കാരൻ മരിച്ചപ്പോൾ ജഡ്ജി വെറും അച്ഛനായി ചുരുങ്ങി. കണ്ണുകെട്ടിയ നീതിദേവതയുടെ തണലിൽനിന്ന് പുത്രസ്നേഹത്താൽ നീതികാണാത്ത ധൃതരാഷ്ട്രരുടെ മാനസികാവസ്ഥയിലേക്കായിരുന്നു ജഡ്ജിയുടെ പതനം. ഇവിടെയാണ് 27 കൊല്ലം മുൻപ് നടന്ന ആ സംഭവം നമ്മൾ ഓർക്കേണ്ടത്. സ്വന്തം മകൻ ബാങ്ക് കവർച്ച നടത്തിയെന്ന് തിരിച്ചറിഞ്ഞപ്പോൾ അവനെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന അമ്മയെയും. മാതൃഭൂമി പ്രത്യേക പ്രതിനിധി അനീഷ് ജേക്കബ് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ തലക്കുറിയുടെ ദൃശ്യാവിഷ്കാരം.

To advertise here,