ചങ്ങനാശേരി അതിരൂപതയിലെ പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിലെ വിശ്വാസികൾക്ക് ഇരട്ടി മധുരമാണ്. പുതിയ പള്ളിയുടെ കൂദാശ നവംബർ 21 ന് നടക്കാനിരിക്കെയാണ് ദേവാലയത്തെ ബസലിക്കയായി ഉയർത്തിയുള്ള അറിയിപ്പ് കൂടി എത്തിയിരിക്കുന്നത്. 2026 ഒക്ടോബറിലാണ് പാറേൽ സെന്റ് മേരീസ് പള്ളിയെ വത്തിക്കാൻ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയത്. പരിശുദ്ധ മാതാവിന്റെ അമലോൽഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിന്റെ സുവർണ ജൂബിലി ആഘോഷ വേളയിൽ 1904-ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. പുതിയ പള്ളിയുടെ കൂദാശ 2026 നവംബർ 21-ന് നടക്കും. അന്ന് തന്നെയാണ് ബസലിക്ക ആയുള്ള പ്രഖ്യാപനവും.

To advertise here,