'ഈ നീലക്കുപ്പായം വാപ്പച്ചിക്കുള്ളതാ...'; പിതാവിൻ്റെ ഫുട്ബോള്‍ അക്കാദമിയില്‍ നിന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലേക്ക്
മുഹമ്മദ് ഉവൈസിന് ആദ്യ പാസ് കിട്ടിയത് സെൻ്റർ ഹാഫില്‍ നിന്നല്ല. ഒന്നരവയസ്സില്‍ ഉപ്പ കമാലിന്റെ കാലില്‍ നിന്നാണ്. ആ പന്തിനൊപ്പം സ്വന്തം ജീവിതം കൂടിയാണ് നിലമ്പൂരുകാരന്‍ കമാല്‍ അന്ന് മകന് കൊടുത്തത്. ജോലി മുതല്‍ ധരിക്കുന്ന ഉടുപ്പും വീടും വാഹനവും വരെ അയാള്‍ മകൻ്റെ ഫുട്ബോള്‍ ജീവിതത്തോട് ചേര്‍ത്തുവച്ചു. വീടുണ്ടാക്കിയപ്പോള്‍ അത് ഗ്രൗണ്ടിനോട് ചേര്‍ന്നുണ്ടാക്കി. താനില്ലെങ്കിലും മക്കള്‍ കളിച്ചുവളരാന്‍.
ഏത് പുലര്‍ച്ചെയും മകനെ കൊണ്ടുപോകാന്‍, കളി മുടങ്ങാതിരിക്കാന്‍ അയാള്‍ വാഹനം വാങ്ങി. മക്കള്‍ നടക്കുമ്പോള്‍ അറിയാതെ പോലും തട്ടിപ്പോകാന്‍ വീടുനിറയെ പന്തുകള്‍ വാങ്ങി...മക്കളുടെ മുറിക്ക് ബാഴ്സലോണയുടേയും ടീം അര്‍ജൻ്റീനയുടെയും നിറം നല്‍കി...മക്കളുടെ അല്ലെങ്കില്‍ തൻ്റെ തന്നെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്കായി ആവുന്നതെല്ലാം തന്റെ ചെറിയ ഇലക്ട്രോണിക് ഷോപ്പിലിരുന്ന് കമാല്‍ ചെയ്തു. ആ ത്യാഗവും വിയര്‍പ്പുമാണ് ഉവൈസ് അണിഞ്ഞ ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായത്തിന്റെ തിളക്കമേറ്റുന്നത്. എതിരാക്രമണങ്ങളെ പിന്‍നിരയില്‍ നെഞ്ചുവിരിച്ചുനേരിടുമ്പോള്‍ അവന്‍ ഉപ്പയുടെ ആ ത്യാഗത്തെ ഓര്‍ക്കും. അമ്മ വിരിച്ച തണലിനെ സ്മരിക്കും. നിലമ്പൂരില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതിരോധനിര വരെ വളര്‍ന്ന ഉവൈസിൻ്റെ ജീവിതകഥയാണിത്..അല്ല ഉവൈസിൻ്റെയും അച്ഛന്‍ കമാലിൻ്റേയും...
Content Highlights: Mohammad Uvais- From Nilambur to Indian Football: A Father's Unwavering Dedication Fuels Son's Dream
Published: 05 Nov 2025, 05:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented