ബ്രസൽസ്: അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ച് ബെൽജിയത്തിന്റെ ഇതിഹാസ താരം റൊമേലു ലുക്കാക്കു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം ബൂട്ടഴിക്കുന്നതായി അറിയിച്ചത്. 16 വർഷം ബെൽജിയത്തിന്റെ ജെഴ്‌സി ധരിക്കാൻ അവസരം ലഭിച്ചതിൽ സന്തുഷ്ടനാണെന്നും ഈ യാത്ര മുഴുവൻ ആസ്വദിച്ചുവെന്നും അദ്ദേഹം കുറിച്ചു. ക്ലബ്ബ് ഫുട്‌ബോളിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ തുർക്കിയിൽനിന്നുള്ള ക്ലബ്ബ് ഫെനർബാച്ചെയിലാണ് കളിക്കുന്നത്.

To advertise here,

രാജ്യത്തിനായി 135 മത്സരങ്ങളിൽനിന്ന് 94 ഗോളുകളാണ് ലുക്കാക്കു അടിച്ചുകൂട്ടിയത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലുക്കാക്കു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, അലി ദേയ്, സുനിൽ ഛേത്രി എന്നിവരാണ് ലുക്കാക്കുവിന് മുന്നിലുള്ളത്. നാല് ലോകകപ്പുകളിലും മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ലുക്കാക്കു ബെൽജിയത്തിനായി കളത്തിലിറങ്ങി.