ബെർലിൻ: യുവേഫ നേഷൻസ് ഫുട്‌ബോളിൽ നെതർലൻഡ്‌സിനെ തകർത്ത് ജർമനി. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം. ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളുമായി ജർമനിയും നെതർലൻഡ്‌സും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.
ജർമനിക്കായി ഫ്‌ളോറിയൻ വിർട്‌സ് ഇരട്ട ഗോളുകൾ നേടി. ഡെറി, നിക്കോ സ്‌ക്‌ളോട്ടർബെക്ക്, ബ്രയാൻ ഗ്രൂഡ എന്നിവരും ഗോൾ കണ്ടെത്തി.
ഗ്രൂപ്പിൽ ജർമനി, നെതർലൻഡ്‌സ്, ഗ്രീസ് എന്നീ ടീമുകൾക്ക് 11 പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാൽ നേർക്കുനേർ ഏറ്റുമുട്ടിയതിന്റേയും ഗോൾശരാശരിയുടേയും വ്യത്യാസത്തിൽ ജർമനിയും നെതർലൻഡ്‌സും അടുത്ത റൗണ്ടിലെത്തുകയായിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ നെതർലൻഡ്‌സിനോട് സമനില വഴങ്ങുകയും ഗ്രീസിനോട് പരാജയപ്പെടുകയും ചെയ്തിരുന്ന ജർമനി പിന്നീട് തിരിച്ചുവരികയായിരുന്നു. സെർബിയയ്‌ക്കെതിരെ 2-0ത്തിന് വിജയിച്ചതും ഗ്രീസിനോട് 0-0ത്തിന് സമനില നേടിയതും നിർണായകമായി.
മറ്റ് മത്സരങ്ങളിൽ സ്വിറ്റ്‌സർലൻഡ് എതിരില്ലാത്ത നാല് ഗോളിന് സ്‌കോട്ട്‌ലൻഡിനെ തോൽപ്പിച്ചു. നോർത്ത് മസീഡോണിയയ്‌ക്കെതിരെ സ്ലൊവേനിയ വിജയിച്ചപ്പോൾ എസ്‌തോണിയ 2-1ന് ബൾഗേറിയയെ തോൽപ്പിച്ചു.
Content Highlights: Germany defeated the Netherlands 5-0 in the UEFA Nations League group stage., Both Germany and the Netherlands advanced to the quarter-finals., Florian Wirtz scored two goals for Germany, with Dervy, Nico Schlotterbeck, and Brian Gruda also scoring.
Published: 17 Nov 2026, 07:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented