തിരുവനന്തപുരം: 79-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ത്രിവർണ ദീപ പ്രഭയിൽ. അന്താരാഷ്ട്ര ടെർമിനലിലെത്തുന്ന മുഴുവനും യാത്രക്കാർക്കും കൗതുകമുണർത്തുന്ന തരത്തിലാണ് ത്രിവർണ വെളിച്ചത്തിലാക്കിയത്. വിമാനത്താവളത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ സെൽഫിയെടുക്കുന്നതും കാഴ്ചയായി. 

To advertise here,

ആഘോഷങ്ങളുടെ മുന്നോടിയായി വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തിന്റെ നേത്യത്വത്തിൽ ഫ്രീഡം ബൈക്ക് റാലിയും സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ നിന്നാരംഭിച്ച ബൈക്ക് റാലി ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിൽ അവസാനിച്ചു. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ റാലിയിൽ പങ്കെടുത്തു.