ഹായിൽ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഐസിഎഫ് ഹായിൽ റീജിയൻ സംഘടിപ്പിച്ച ജനസഭയിൽ “യംഗ് ഇന്ത്യ, സ്ട്രോങ്ങ് ഡെമോക്രസി” എന്ന വിഷയത്തിൽ ആയിരുന്നു ചർച്ച.
യുവത്വമാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്നും, ഇന്നത്തെ യുവത്വത്തെ മൂല്യബോധത്തോടെ വാർത്തെടുക്കുന്നതിലൂടെയാണ് നാളത്തെ ഇന്ത്യയെ കൂടുതൽ ശക്തവും ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചതുമാക്കാൻ കഴിയുകയെന്നും ജനസഭ അഭിപ്രായപ്പെട്ടു. ശക്തമായ യുവത്വമാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും ജനസഭ വിലയിരുത്തി.
ഐസിഎഫ് നോർത്ത് ചാപ്റ്റർ മീഡിയ സെക്രട്ടറി അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ജനസഭ ഉദ്ഘാടനം ചെയ്തു. മുനീർ സഖാഫി വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം സഅദി പാവുക്കോണം പ്രമേയ പ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബഷീർ മാള (കെഎംസിസി), ജസിൽ കുന്നക്കാവ് (നവോദയ), അബ്ദുൽ നാസർ ദാരിമി (സമസ്ത ഇസ്‌ലാമിക് സെന്റർ), മുഈൻ വല്ലപ്പുഴ (അബീർ ഗ്രൂപ്പ്), അഫ്സൽ കായംകുളം (മാധ്യമ പ്രവർത്തകൻ), റഷീഖ് വിളയൂർ (ആർഎസ്‌സി), ഹർഷദ് കോഴിക്കോട്, ബാപ്പു എസ്റ്റേറ്റുമുക്ക് തുടങ്ങിയവർ സംസാരിച്ചു.
റീജിയൻ പി.ആർ. സെക്രട്ടറി അബ്ദുൽ സമദ് തച്ചണ്ണ സ്വാഗതവും നൗഫൽ പറക്കുന്ന് നന്ദിയും പറഞ്ഞു.

To advertise here,