ജിദ്ദ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സൗദി അറേബ്യയിലും വിപുലമായി ആഘോഷിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി എന്നിവർ ദേശീയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. എംബസിക്ക് കീഴിൽ ഉള്ള ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂളിലെ കുട്ടികൾ ദേശീയ ഗാനവും ദേശഭക്തി ഗാനവും ആലപിച്ചു.

To advertise here,

ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലും ദേശീയ പതാക ഉയർത്തി. കോൺസുലേറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും വിവിധ തുറകളിൽ ജോലിചെയ്യുന്ന പ്രവാസി സമൂഹമടക്കകം നിരവധിപേർ പങ്കെടുത്തു.