മലയാളിയെ നല്ല മനുഷ്യരാക്കാൻ ഗുരു പരിശ്രമിച്ചു; നമ്മൾ എന്ത് പഠിച്ചു?-ഡോ. കെ.എസ്. രാധാകൃഷ്ണൻ
മലയാളിയെ കൂടുതൽ നല്ല മനുഷ്യരാക്കാൻ ഗുരു പരിശ്രമിച്ചുവെന്നും എന്നിട്ട് നമ്മളെന്ത് പഠിച്ചു എന്നത് സ്വയം ചോദിക്കണമെന്നും എഴുത്തുകാരൻ ഡോ.കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. ജയന്ത് എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യർ എല്ലാം ഒന്നാണെന്ന സത്യസന്ധമായ രാഷ്ട്രീയമാണ് ഗുരു പങ്കുവെച്ചത്. എന്നാൽ, ഇന്നും ലോകം മുഴുവൻ ജാതിമതചിന്തകളിൽ തളച്ചിടാനാണ് ശ്രമം. പലതരം പ്രതിസന്ധികൾ നേരിടുന്ന കാലത്ത് ഗുരുവിന്റെ ചിന്ത കാലഹരണപ്പെടുന്നില്ലെന്നും അത് എക്കാലവും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ അധ്യക്ഷനായി. സമൂഹത്തിന്റെ സമഗ്രമായ വികാസമാണ് ഗുരു മുന്നോട്ടുവെക്കുന്നതെന്നും അതിലൂടെ സാമൂഹികവും ആത്മീയവുമായ മാറ്റങ്ങളുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Dr. K.S. Radhakrishnan emphasized Sree Narayana Guru's efforts to make humans better. Celebrations marked the 172nd Jayanthi of Sree Narayana Guru organized by Sreekandeswaram Kshetrayogam. MLA K. Jayanth inaugurated the event highlighting the relevance of Guru's philosophy today. Discussions focused on education, enlightenment, and overcoming caste and religious divisions.
Published: 28 Aug 2026, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented