കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടിൽ പുലി വീഴുക. അ‌തിനെ പിടികൂടിയ ആശ്വാസത്തിലിരിക്കുമ്പോൾ മറ്റൊരു പുലിയുടെ ആക്രമണമുണ്ടാവുക -തുടർച്ചയായ വന്യജീവി ആക്രമണം കൊണ്ട് പൊറുതിമുട്ടുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ ജനങ്ങൾ. സമീപകാലത്തായി വന്യജീവികൾ ജനവാസമേഖലയിൽ വരെയെത്തി വളർത്തുമൃഗങ്ങളെ പിടികൂടുന്നത് തോട്ടംമേഖലയിൽ പതിവായിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറയുന്നു. വനംവകുപ്പ് സംഘം ഉൾപ്പെടെ ഇവിടെ ക്യാമ്പ് ചെയ്ത് നടപടികൾ സ്വീകരിക്കുന്നുണ്ട്.

To advertise here,

എന്തുകൊണ്ടാണ് ഈ മേഖലയിൽ വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നത്? എന്തൊക്കെയാണ് പരിഹാരമാർഗങ്ങൾ? മാതൃഭൂമി ഡോട്ട് കോം സംഘം വണ്ടിപ്പെരിയാറിലെത്തി തയ്യാറാക്കിയ റിപ്പോർട്ട്.