യുവജന സംഘടനകളിൽ ഭൂരിഭാഗവും കുടിയന്മാരെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ
യുവജന സംഘടനകളിൽ നല്ലൊരു വിഭാഗവും കുടിയൻമാരാണെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. അത്തരക്കാർക്ക് എങ്ങനെയാണ് മദ്യവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരക്കാർ ക്യാമ്പയിനുകളിൽ പങ്കുചേരുമെന്ന് തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയെ ആത്മാർത്ഥയോടെ, ആത്മവഞ്ചനയില്ലാത്ത നിലയിൽ ബോധവത്കരണം നടത്താൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
'ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാർഥി - യുവജന സംഘടനകളെയാണ്. ശ്രദ്ധിച്ച് നോക്കിയപ്പോൾ കാണാനായത് അവരിൽ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോൾ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താൻ കഴിയും' - മന്ത്രി ചോദിച്ചു.
Content Highlights: Anti Drug Speech by M V govindan, excise minister of kerala, International Day Against Drug
Published: 26 Jun 2022, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented