ഇന്ത്യന്‍ ക്രിക്കറ്റ് താരം നടരാജന് ജന്മനാടിന്റെ ഉജ്ജ്വല സ്വീകരണം. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞെത്തിയ നടരാജനെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് പേരാണ് തമിഴ്‌നാട്ടിലെ സേലത്ത് ഒത്തു ചേര്‍ന്നത്.

To advertise here,

ലോകകപ്പ് നേടിവന്ന ഇന്ത്യൻ ടീമിന് ലഭിച്ച സ്വീകരണത്തിനൊപ്പമോ അതിന് മുകളിലോ വരും സേലത്തുകാർ നടരാജന് നൽകിയ സ്വീകരണം. പ്രായഭേദമെന്യേ നാട്ടുകാർ തങ്കരശു നടരാജനെ സ്വീകരിക്കാനെത്തി. രാജ്യത്തിന്റെ വിജയത്തിൽ നടരാജൻ നിർണായക പങ്കുവഹിച്ചതാണ് നാടിന് കൂടുതൽ അഭിമാനമായത്. 

ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിൽ നെറ്റ് ബോളറായി ടീമിനൊപ്പം ചേർന്ന നടരാജൻ മൂന്ന് ഫോർമാറ്റുകളിലായി അഞ്ച്  മത്സരങ്ങൾ കളിച്ചു. പതിനൊന്ന് വിക്കറ്റുകൾ വീഴ്ത്തി.