കേപ്ടൗൺ (ദക്ഷിണാഫ്രിക്ക): 2027 ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് 2027 ഒക്ടോബർ 2-ന് ആരംഭിക്കും. 14 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഒക്ടോബർ ഏഴിനാണ് ആരംഭിക്കുന്നത്. കേപ് ടൗണിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഇന്ത്യയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.
ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, സിംബാബ്വെ എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകൾ. ഒന്നാം ക്വാളിഫയർ ജയിക്കുന്ന ടീമും ഈ ഗ്രൂപ്പിലുണ്ടാകും. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്.
രണ്ടു ഗ്രൂപ്പുകളിൽ നിന്നുമായി ഏറ്റവും മികച്ച ഏഴു ടീമുകൾ 'സൂപ്പർ സെവൻ' ഘട്ടത്തിലേക്ക് യോഗ്യത നേടും. അതിൽ നിന്ന് ഏറ്റവും മികച്ച നാല് ടീമുകളായിരിക്കും സെമിഫൈനലിലേക്ക് പ്രവേശിക്കുക. ഒക്ടോബർ 2, 4, 6 തീയതികളിൽ വിൻഡ്‌ഹോക്കിൽ നടക്കുന്ന 'സൂപ്പർ സീരീസ്' മത്സരങ്ങളിലൂടെയായിരിക്കും ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള അവസാന ടീമിനെ തീരുമാനിക്കുന്നത്.
ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ
ഒക്ടോബർ 7-ഇന്ത്യ - ഓസ്‌ട്രേലിയ (കേപ് ടൗൺ)
ഒക്ടോബർ 10 - ഇന്ത്യ - പാകിസ്താൻ (ജോഹന്നാസ്ബർഗ്)
ഒക്ടോബർ 14 - ഇന്ത്യ - അഫ്ഗാനിസ്ഥാൻ (ഷ്വാനെ)
ഒക്ടോബർ 17 - ഇന്ത്യ - ക്വാളിഫയർ എ (ബ്ലൂംഫോണ്ടെയ്ൻ)
ഒക്ടോബർ 24 - ഇന്ത്യ - സിംബാബ്വെ (വിക്ടോറിയ ഫോൾസ്)
ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനക്കാരും, നാലാം സ്ഥാനക്കാരിൽ കൂടുതൽ പോയിന്റുള്ള ഒരു ടീമും ഉൾപ്പെടെ ഏഴ് ടീമുകൾ 'സൂപ്പർ 7' ഘട്ടത്തിലേക്ക് യോഗ്യത നേടും. ഒക്ടോബർ 25 മുതൽ നവംബർ 14 വരെയാണ് സൂപ്പർ 7 മത്സരങ്ങൾ നടക്കുന്നത്. സൂപ്പർ 7 ഘട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് സെമി ഫൈനലിൽ കടക്കുക. കേപ് ടൗണിൽ നവംബർ 17-ന് ഒന്നാം സെമി ഫൈനലും നവംബർ 18-ന് ഷ്വാനെയിൽ രണ്ടാം സെമിയും നടക്കും. നവംബർ 21-ന് ജൊഹാനസ്ബർഗിലാണ് ഫൈനൽ. നവംബർ 22 റിസർവ് ദിനമായുണ്ട്.
Content Highlights: 2027 ICC ODI World Cup is co-hosted by South Africa, Zimbabwe, and Namibia, starting on October 2, 2027., India is placed in Group A alongside Australia, Afghanistan, Pakistan, Zimbabwe, and a qualifier team., The highly anticipated India vs Pakistan match is scheduled for October 10, 2027, in Johannesburg., The tournament format includes a group stage, Super 7 round, two semi-finals, and the final on November 21, 2027.
Published: 02 Oct 2026, 08:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented