നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് പുരോഗമിക്കുന്നു. ആറോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലാണ് ഇന്ത്യ. 20 പന്തിൽ ഫിഫ്റ്റി തികച്ച അഭിഷേക് ശർമയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

To advertise here,

ഓപ്പണർ വൈഭവ് സൂര്യവംശി ഒൻപത് പന്തിൽ നിന്ന് 15 റൺസെടുത്ത് മടങ്ങി. രണ്ട് സിക്‌സറടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. വൺഡൗണായി ഇറങ്ങിയ സഞ്ജു സാംസൺ നിരാശപ്പെടുത്തി. താരം നാലുപന്തിൽ നിന്ന് വെറും രണ്ട് റൺസ് മാത്രമെടുത്തു. എന്നാൽ അഭിഷേക് ശർമയാണ് ഇന്ത്യൻ സ്‌കോർ മുന്നോട്ടുകൊണ്ടുപോയത്. പാകിസ്താൻ ബൗളർമാരെ തകർത്തടിച്ച അഭിഷേക് പവർപ്ലേയിൽ ഇന്ത്യയെ 80 കടത്തി.

സെമിയിൽ ലങ്കയെ തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്. 124 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 45 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറ, അക്ഷർ  പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.

ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ