ലോക ലെജൻഡ്‌സ് ചാമ്പ്യൻഷിപ്പിൽ തകർപ്പൻ ജയവുമായി ഇന്ത്യ. ഓസ്‌ട്രേലിയൻ ചാമ്പ്യൻസിനെ 46 റൺസിനാണ് ഇന്ത്യൻ ചാമ്പ്യൻസ് കീഴടക്കിയത്. ഇന്ത്യൻ ചാമ്പ്യൻസ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഓസ്‌ട്രേലിയ 150 റൺസിന് പുറത്തായി. വെടിക്കെട്ട് അർധസെഞ്ചുറിയുമായി തിളങ്ങിയ യുവരാജ് സിങ്ങാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്.
ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് 33 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. അമ്പാട്ടി റായിഡുവും(4) സ്റ്റുവർട്ട് ബിന്നിയും നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച നമാൻ ഓജയും യുവരാജ് സിങ്ങും ഇന്ത്യയെ ട്രാക്കിലാക്കി. സ്‌കോർ 75-ൽ നിൽക്കേ ഓജ പുറത്തായി. 31 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നീട് യുവരാജ് അടിച്ചുകളിച്ചതോടെ ഇന്ത്യ ചാമ്പ്യൻസിന്റെ സ്‌കോർ കുതിച്ചു. സിക്‌സറുകളുമായി യുവരാജ് കത്തിക്കയറി. 11-ാം ഓവറിൽ തുടർച്ചയായി രണ്ട് സിക്‌സറുമടിച്ച യുവി 31 പന്തിൽ ഫിഫ്റ്റിയിലെത്തി.
നാലാം വിക്കറ്റിൽ യൂസഫ് പഠാനുമൊന്നിച്ച് മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി. പഠാൻ 20 പന്തിൽനിന്ന് 37 റൺസെടുത്തു. 83 റൺസ് കൂട്ടുകെട്ടാണ് യുവരാജും പഠാനും പടുത്തുയർത്തിയത്. പിന്നാലെ ഇർഫാൻ പഠാനും യുവിയും മടങ്ങി. ഇർഫാൻ പഠാൻ ഒരു റൺ മാത്രമെടുത്തപ്പോൾ യുവരാജ് 44 പന്തിൽ നിന്ന് 71 റൺസെടുത്തു. അഞ്ച് ഫോറും ആറ് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. അവസാനഓവറുകളിൽ റിഷി ധവാന്റെ വെടിക്കെട്ടും ചേർന്നതോടെ ഇന്ത്യ 196-ൽ എത്തി. റിഷി ധവാൻ 12 പന്തിൽനിന്ന് 35 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 150 റൺസിന് കൂടാരം കയറി. ഡിആർസി ഷോർട്ട്, ജോ ബേൺസ് എന്നിവരുടെ ഇന്നിങ്‌സ് മാത്രമാണ് ഓസീസ് നിരയിൽ ആശ്വാസം പകർന്നത്. ഡിആർസി ഷോർട്ട് 28 പന്തിൽ 65 റൺസെടുത്തു. ബേൺസ് 32 പന്തിൽ 45 റൺസെടുത്തു. മറ്റ് താരങ്ങൾക്ക് ക്രീസിൽ നിലയുറപ്പിക്കാനാവാതെ വന്നതോടെ 150 റൺസിന് ഓസ്‌ട്രേലിയ ചാമ്പ്യൻസ് ഓൾഔട്ടായി.
Content Highlights: India Champions vs Australia Champions Match
Published: 04 Oct 2026, 07:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented