Video | അനുവദനീയമല്ലാത്ത ഭാഗത്ത് യു-ടേണ്‍; ഫ്ലോറിഡയില്‍ ട്രക്കിലേക്ക് കാർ ഇടിച്ചുകയറി മൂന്ന് മരണം
അനുവദനീയമല്ലാത്ത ഭാഗത്ത് യു-ടേൺ ചെയ്യാൻ ശ്രമിച്ച സെമി ട്രക്കിൽ കാർ ഇടിച്ചുകയറി മൂന്ന് മരണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് ഫ്ലോറിഡയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ട്രക്ക് ഡ്രെെവർ അശ്രദ്ധമായി യു-ടേൺ എടുക്കുന്നതും കാർ വേഗത്തിൽ ട്രക്കിലേക്ക് ഇടിച്ചുകയറുന്നതും വീഡിയോയിൽ വ്യക്തമാണ്. ട്രക്കിന്റെ ഡാഷ് ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.
ഔദ്യോഗിക ആവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ട ഭാഗത്താണ് ട്രക്ക് അനധികൃതമായി യു-ടേൺ എടുത്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇന്ത്യൻ വംശജനായ ഡ്രെെവർക്കെതിരെ വലിയ സെെബർ ആക്രമണമാണുണ്ടാകുന്നത്.
In Short | On August 12 in Florida, a semi-truck attempted an illegal U-turn in a restricted area, leading to a tragic accident. A speeding car collided with the truck, killing three passengers instantly.
Content Highlights: Semi-truck made an illegal U-turn in a restricted zone causing fatal crash
Published: 17 Aug 2025, 09:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented