സിംഗപ്പൂരിലെ റോഡിൽനിന്നും റെക്കോർഡ് ചെയ്ത ഒരു ചെറിയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ചെറിയ പ്രവൃത്തികൾക്ക് വലിയ മാറ്റം വരുത്താൻ കഴിയുമെന്ന് കാഴ്ചക്കാരെ ഓർമിപ്പിക്കും വിധമുള്ള ഒരു പ്രവൃത്തിയാണ് വീഡിയോയിലുള്ളത്. ബസ് ഡ്രൈവർ തന്റെ ബസ്സിൽ നിന്ന് ഇറങ്ങി, വീൽചെയറിലിരിക്കുന്ന ഒരാളെ സുരക്ഷിതമായി ഇറങ്ങാൻ സഹായിക്കുന്നത് വീഡിയോയിൽ കാണാനാവുക.

To advertise here,

സിംഗപ്പൂരിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയായ സ്‌നേഹയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഈ ക്ലിപ്പ് വളരെ വേഗം പ്രചാരം നേടുകയും ബസ് ഡ്രൈവറുടെ ചിന്തനീയമായ പ്രവൃത്തിയെ ആളുകൾ പ്രശംസിക്കുകയും ചെയ്തു.

ഡ്രൈവർ ബസ് ഓടിക്കുന്നതിനിടെ ഒരാൾക്ക് ഇറങ്ങാനായി ബസ് നിർത്തുന്നു. ബസ്സിൽ നിന്ന് ഇറങ്ങി, വീൽചെയറിലിരിക്കുന്ന യാത്രക്കാരനെ സുരക്ഷിതമായി ഇറങ്ങാൻ സഹായിക്കുന്നു. ശേഷം അയാൾ വണ്ടി സ്റ്റാർട്ട് ചെയ്യാനായി പോകുന്നു. ബസ്സിൽനിന്ന് ഇറങ്ങിയ യാത്രക്കാരനാകട്ടെ വീൽച്ചെയറിൽ പോകുന്നതും ബസ് യാത്ര തുടരുന്നതും വീഡിയോയിലുണ്ട്.

സിംഗപ്പൂരിൽ, ബസ് ഡ്രൈവർമാർ വണ്ടി നിർത്തുകയും അതിൽനിന്നിറങ്ങുകയും പ്രായമായവരെയും വീൽചെയറിലിരിക്കുന്നവരെയും സുരക്ഷിതമായി ഇറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. ഇത്തരം നന്മയുള്ള പ്രവൃത്തികളാണ് ഒരു രാജ്യത്തെ യഥാർത്ഥത്തിൽ നിർവചിക്കുന്നത്, വീഡിയോയുടെ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു.

നഗരത്തിലെ ഇത്തരം ദൈനംദിന നിമിഷങ്ങളെക്കുറിച്ച് വീഡിയോ പങ്കുവെച്ച യുവതി സന്തോഷം പ്രകടിപ്പിച്ചു. സിംഗപ്പൂർ ഓരോ ദിവസവും തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും അവർ വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായെത്തിയത്. കുറേപ്പേർ ബസ് ഡ്രൈവറുടെ പ്രവൃത്തിയെയും സിംഗപ്പൂരിലെ ഈ രീതിയെയും പ്രശംസിച്ചു.