‘മത്സരിക്കാൻ സ്ത്രീകൾ ഉണ്ടെങ്കിലും സംഘടനയിൽ എന്തുകൊണ്ട് ഇല്ല?’ തുറന്ന സംവാദവുമായി വനിതാ നേതാക്കൾ
‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംവരണം ഉള്ളതുകൊണ്ട് തന്നെ മത്സരിക്കാൻ സ്ത്രീകളെ കിട്ടും. മത്സരിക്കുക, ജയിച്ചാൽ കൗൺസിലറോ മേയറോ ചെയർപേഴ്സണോ പോലുള്ള പദവികളിലെത്തുന്നതും കംഫർട്ടായ കാര്യമാണ്. എന്നാൽ സംഘടനാരംഗത്ത് പ്രവർത്തിക്കാനെത്തുന്ന സ്ത്രീകൾ കുറവാണെന്നും സ്ത്രീകൾ സംഘടന രംഗത്ത് പ്രവർത്തിക്കുക എന്നത് അത്രത്തോളം സുഖകരമായ കാര്യമല്ല’- പറയുകയാണ് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. അതേസമയം കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾ സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനും മികച്ചരീതിയിൽ പ്രവർത്തിക്കുന്നതിനും അവരെ സജ്ജരാക്കുകയാണ് ചെയ്തതെന്നും കെ ജെ ഷൈൻ പറഞ്ഞു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സത്രീകളും രാഷ്ട്രീയവും എന്ന വിഷയത്തിൽ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ദീപ്തി മേരി വർഗീസ്, കെ ജെ ഷൈൻ ടീച്ചർ, പി ഐശ്വര്യ എന്നിവർ.
Content Highlights: Why are fewer women in organizations? Deepti Mary Varghese, KJ Shine Teacher & PI Aishwarya discuss women`s limited organizational roles vs. political opportunities. Watch now!
Published: 10 Feb 2026, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented