കോഴിക്കോട്: സി.പി.എമ്മിൽ നയവ്യതിയാനമുണ്ടായെന്നും പി.എം. ശ്രീ വിഷയത്തിൽ അതാണ് സംഭവിച്ചതെന്നും സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം കെ.ടി. കുഞ്ഞിക്കണ്ണൻ. പാർട്ടിയുടെ നയമനുസരിച്ച് ഭരിക്കണമായിരുന്നുവെന്നും കെ.ടി. കുഞ്ഞികണ്ണൻ പറഞ്ഞു. ഭരണത്തിൽ പാർട്ടി സംഘടന ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല. നമ്മൾ ഭരിക്കുന്നവർമാത്രമായി മാറിയെന്നും കുഞ്ഞിക്കണ്ണൻ വിമർശിച്ചു.

To advertise here,

കേന്ദ്രകമ്മിറ്റി ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനമാക്കിക്കൊണ്ടുതന്നെയാവും കേരളത്തിൽ തിരുത്തൽ നടപടികൾ ആരംഭിക്കുക എന്നതിൽ ഒരു സംശയവുമില്ലെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു.

കോഴിക്കോട് 13, 14, 15 തീയതികളിൽ നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്യുമെന്നതിന്റെ സൂചനയും അദ്ദേഹം നൽകി. ഇടതുപക്ഷം ഭരിക്കുന്ന സമയത്ത് ഒരു പാർട്ടി മെക്കാനിസമുണ്ടാവും. പല കമ്മിറ്റികൾ അതിന്റെ ഭാഗമാവും. പക്ഷേ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ കമ്മിറ്റികളുടെയൊക്കെ ദൗർബല്യമുണ്ടായെന്നും കുഞ്ഞിക്കണ്ണൻ കൂട്ടിച്ചേർത്തു.