ഉമ്മന്‍ചാണ്ടിയുടെ നേര്‍ വിപരീതമാണ് .എസ്. അച്യുതാനന്ദനെന്ന് കെ.എം. ഷാജഹാന്‍. വി.എസിന്റെ കാലത്ത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഷാജഹാന്‍. ഇരകളോടൊപ്പമായിരുന്നു എന്നും വി.എസ്. സ്ത്രീപീഡനം നടത്താനൊരുങ്ങുന്നവന്‍ ഒന്നു ചിന്തിക്കും. അവിടെ ഒരാള്‍ ഉണ്ട്, അത് നടക്കില്ല എന്ന്- ഷാജഹാന്‍ വി.എസിന്റെ ഭരണകാലത്തെപ്പറ്റി പറയുന്നു. 'നമുക്ക് കന്റോണ്‍മെന്റ് ഓഫീസിലിരുന്നുകൊണ്ടുള്ള പത്രപ്രസ്താവനകള്‍ വേണ്ട. മറിച്ച് ഇരകള്‍ എവിടെയുണ്ടോ അവിടെപ്പോയി അവരോടൊപ്പം നിന്നും ഫൈറ്റ് ചെയ്യണം'-ഇത് വി.എസ് ഇങ്ങോട്ടുപറഞ്ഞതാണ്. പിന്നീടുള്ള അഞ്ചുവര്‍ഷക്കാലം അക്ഷരാര്‍ത്ഥത്തില്‍ അത് നടപ്പിലായി. ആദ്യം പത്രക്കാരുമായി പോയത് മേക്കരഡാമിലേക്കാണ്. മേക്കര ഡാമില്‍ ഞെളിഞ്ഞുനിന്നും വെല്ലുവിളി നടത്തി. പൂയംകുട്ടി, എന്‍ഡോസള്‍ഫാന്‍ എന്നിങ്ങനെ അതൊരു വേ ഓഫ് ലൈഫായിമാറി. അത് വി.എസിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ കാലമാണെന്നും ഷാജഹാന്‍ പറഞ്ഞു വെയ്ക്കുന്നു. വി.എസ് നിരന്തരം പരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തിയാണ്. വി.എസിന്റെ കൂടെയുള്ളവരില്‍ അദ്ദേഹത്തെ വിമര്‍ശിച്ച ഒരാള്‍ താന്‍ മാത്രമാണ്. അതില്‍ നിന്നാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ആളായിമാറുന്നത്.

To advertise here,

inshort-KM Shajahan, VS Achuthanandan`s former secretary, reveals his transformative leadership style and unwavering support for victims.